വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് അമേരിക്കയില്‍ പൊതുവണക്കത്തിന്

വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ്  അമേരിക്കയില്‍ പൊതുവണക്കത്തിന്

മാസാച്യൂസെറ്റ്‌സ്: വിശുദ്ധ പാദ്രെപിയോയുടെ തിരുശേഷിപ്പുകളുടെ പൊതുവണക്കം അമേരിക്കയില്‍ ഈ ആഴ്ചയില്‍ ആരംഭിക്കും. മാസാച്യൂസെറ്റ്‌സ്, ബോസ്റ്റണ്‍, ബ്രെയ്ന്‍ട്രീ എന്നിവിടങ്ങളിലായിരിക്കും തിരുശേഷിപ്പ് വണക്കം നടത്തുന്നത്.

പാദ്രെ പിയോയുടെ തിരുശേഷിപ്പ് ആദ്യമായാണ് ഇറ്റലിയുടെ വെളിയിലേക്ക് കൊണ്ടുപോകുന്നത് പാദ്രെപിയോയുടെ ഹൃദയമാണ് പൊതുവണക്കത്തിനുള്ളത്. ലോവെല്ലിലെ ഇമ്മാക്കുലേറ്റ് കണ്‍സംപ്ഷന്‍ ദേവാലയത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

1968 ല്‍ മരണമടഞ്ഞ പാദ്രോ പിയോയെ 2002 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.

You must be logged in to post a comment Login