വിശുദ്ധ പാദ്രേ പിയോയുടെ തിരുശേഷിപ്പ് അടുത്ത മാസം വത്തിക്കാനില്‍

വിശുദ്ധ പാദ്രേ പിയോയുടെ തിരുശേഷിപ്പ് അടുത്ത മാസം വത്തിക്കാനില്‍

വത്തിക്കാന്‍: വിശുദ്ധ പാദ്രേ പിയോയുടെ തിരുശേഷിപ്പ് അടുത്ത മാസം വത്തിക്കാനില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഇതിനു ശേഷമായിരിക്കും ജൂബിലി വര്‍ഷത്തില്‍ ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചിട്ടുള്ള കരുണയുടെ ദൂതന്‍മാര്‍ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കു യാത്ര തിരിക്കുക. മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പാദ്രേ പിയോയുടെ തിരുശേഷിപ്പ് വത്തിക്കാനില്‍ പ്രദര്‍ശനത്തിനു വെയ്ക്കുന്നത്.

ഇപ്പോള്‍ സാന്‍ജിയോവാനിയിലാണ് പാദ്രേ പിയോയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെനിന്നും ഫെബ്രുവരി മൂന്നിന് ഇത് സെയ്ന്റ് ലോറന്‍സ് ബസലിക്കയില്‍ എത്തിക്കും. അതിനുശേഷം ഫെബ്രുവരി അഞ്ചിന് തിരുശേഷിപ്പ് പ്രദക്ഷിണമായി സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്കു കൊണ്ടുവരും. ഫെബ്രുവരി 11 വരെ വിശുദ്ധ പാദ്രേ പിയോയുടെ തിരുശേഷിപ്പ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിനു വെക്കും.

You must be logged in to post a comment Login