വിശുദ്ധ പാപികള്‍- 3: വിശുദ്ധ ഒലാഫ്

വിശുദ്ധ പാപികള്‍- 3:  വിശുദ്ധ ഒലാഫ്

st-olaf2അധികമാരും കേട്ടിട്ടില്ലാത്ത ഒരു വിശുദ്ധനായിരിക്കാം ഒലാഫ്. പന്ത്രണ്ടാമത്തെ വയസ് മുതല്‍ പിതാവിന്റെ നിര്‍ദ്ദേശാനുസരണം അക്രമങ്ങളും കൊലപാതകങ്ങളും വരെ ചെയ്ത് ജീവിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആശ്രമങ്ങള്‍ കൊള്ളയടിക്കുകയും പട്ടാളക്കാരെ കൊലപ്പെടുത്തുകയും ഒക്കെ അക്കൂട്ടത്തില്‍ പെട്ടിരുന്നു.യുദ്ധസമാനമായ ആക്രമണങ്ങളായിരുന്നു ഇവയെല്ലാംതന്നെ.

എന്നാല്‍ പതിനെട്ടാം വയസില്‍ ആ ജീവിതം തലകീഴായ് മറിഞ്ഞു. അദ്ദേഹം ക്രൈസതവവിശ്വാസം സ്വീകരിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നോര്‍െേവയുടെ രാജാവായി. ക്രൈസ്തവവിരുദ്ധരായ ശത്രുക്കള്‍ സ്ഥാനഭ്രഷ്ടനാക്കിയപ്പോള്‍ അദ്ദേഹത്തിന് ഭാര്യയെയും മകളെയും കൊണ്ട് പലായനം ചെയ്യേണ്ടിവന്നു. ശിരഛേദം ചെയ്യപ്പെട്ട് വധിക്കപ്പെടുകയാണ് അദ്ദേഹം ചെയ്തത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹത്തെ രക്തസാക്ഷിയും വിശുദ്ധനുമായി വണങ്ങിത്തുടങ്ങി.

You must be logged in to post a comment Login