വിശുദ്ധ ബലിക്കിടെ മുഷ്ടി ചുരുട്ടി വൈദികന്റെ ആഹ്ലാദ പ്രകടനം

വിശുദ്ധ ബലിക്കിടെ മുഷ്ടി ചുരുട്ടി വൈദികന്റെ ആഹ്ലാദ പ്രകടനം

വെയില്‍സ്: വിശുദ്ധRugby-World-Cup-2015 ബലിക്കിടെ വൈദികനില്‍ നിന്നുമുണ്ടായ അസാധാരണ പെരുമാറ്റം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വെയില്‍സിലെ ഫാദര്‍ അലന്‍ ഡേവിസ് ഹെയില്‍സ് ആണ് ഈ കഥയിലെ താരം. റഗ്ബി വേള്‍ഡ് കപ്പ് ഫുഡ്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വെയില്‍സ് നേടിയ വിജയം ആഘോഷിക്കുകയായിരുന്നു അദ്ദേഹം. മുഷ്ടി ചുരുട്ടി വായുവിലേക്ക് പഞ്ച് ചെയ്താണ് ഫാദര്‍ അലന്‍ ഡേവിസ് തന്റെ ആഹ്ലാദം പങ്കു വെച്ചത്. സംഭവത്തെക്കുറിച്ച് പല കോണുകളില്‍ നിന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു. അല്‍ ഹാവോസിലുള്ള ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെയായിരുന്നു ഈ അസാധാരണസംഭവം അരങ്ങേറിയത്. സംഭവം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് വെയില്‍സ് ഫുഡ്‌ബോള്‍ ടീമിന്റെ പരിശീലകന്‍ ഷോണ്‍ എഡ്വേര്‍ഡ്‌സ് പറഞ്ഞു.

You must be logged in to post a comment Login