വിശുദ്ധ ബൈബിള്‍ ഒരു ബുദ്ധമതക്കാരിയെ ക്ഷമിക്കാന്‍ പഠിപ്പിച്ചപ്പോള്‍

വിശുദ്ധ ബൈബിള്‍ ഒരു ബുദ്ധമതക്കാരിയെ ക്ഷമിക്കാന്‍ പഠിപ്പിച്ചപ്പോള്‍

നാഗ്പൂര്‍: സുഷമ സൂര്യവാന്‍ഷിയുടെ മനസ്സില്‍ തീര്‍ത്താല്‍ തീരാത്ത പകയായിരുന്നു, എല്ലാവരോടും. ലോകം മുഴുവനോടും. കാരണം തെറ്റുചെയ്യാതെയാണ് അവള്‍ കുറ്റാരോപിതയായത്. അതാവട്ടെ മറ്റൊന്നുമായിരുന്നില്ല. ഭര്‍ത്താവ് മരിച്ചതിന് കാരണക്കാരി അവളാണെന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറ്റം.

അവള്‍ എന്തുചെയ്യാനാണ്? അമിതമായ മദ്യപാനിയായിരുന്നു ഭര്‍ത്താവ്. ഒരു നാള്‍ ഹൃദയസ്തംഭനം മൂലം അയാള്‍ മരണമടഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. അതോടെ എല്ലാവരും പറഞ്ഞു അവള്‍ കാരണമാണ് അയാള്‍ മരിച്ചതെന്ന്.

അകാരണമായി ഏറ്റ കുറ്റാരോപണങ്ങള്‍ സുഷമയുടെ മനസ്സില്‍ പകയും വെറുപ്പും വളര്‍ത്തി. ബുദ്ധമതവിശ്വാസിയായിരുന്നു അവള്‍. അത്തരം ദിവസങ്ങളിലേക്കാണ് അവിചാരിതമായി ക്രൈസ്തവമിഷനറിമാര്‍ വഴി ബൈബിള്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അതോടെ അവളുടെ ജീവിതം പഴയതുപോലെയല്ലാതായി. അസാധാരണമായിട്ടെന്തോ തന്റെ ജീവിതത്തില്‍ സംഭവിക്കുന്നതായി അവളറിഞ്ഞു.

ബൈബിള്‍ ക്ഷമിക്കാന്‍ പഠിപ്പിക്കുക മാത്രമല്ല ചെയ്തത് അതെന്റെ മുറിവുകള്‍ ഉണക്കുക മാത്രമല്ല ചെയ്തത്.. സുഷമ പറഞ്ഞുതുടങ്ങി.
… അതെനിക്ക് വല്ലാത്ത ആത്മവിശ്വാസം നല്കി. ഏറെ സമയം ഞാന്‍ ബൈബിള്‍ വായിച്ചുതുടങ്ങി. അതെനിക്ക് വല്ലാത്ത ആശ്വാസം നല്കി. ദൈവം കരുണാമയനും ക്ഷമിക്കുന്നവനുമാണെന്ന് എനിക്ക് മനസ്സിലായി. ഭര്‍ത്താവ് മരിച്ചപ്പോള്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തി. പക്ഷേ എനിക്ക് അപ്പോള്‍ ഒരു കാര്യം മനസ്സിലായി. ദൈവത്തിന് എല്ലാവരെയും ഇഷ്ടമാണെന്ന്..അവിടുന്ന് എല്ലാവരെയും സൗഖ്യമാക്കുന്നുവെന്ന്..എല്ലാവര്‍ക്കും നന്മ മാത്രമേ അവിടുന്ന് ചെയ്യുന്നുള്ളൂ എന്ന്. എന്നിട്ടും അവിടുത്തെ അവര്‍ ക്രൂശിലേറ്റി. അപ്പോള്‍ സമൂഹം എന്നോട് ചെയ്യുന്നതിന് ഞാന്‍ എന്തു പരാതിപെടാന്‍? മറ്റുള്ളവരോട് ക്ഷമിക്കാന്‍ മാത്രമല്ല ദ്രോഹിക്കുന്നവരെ സ്‌നേഹിക്കാന്‍ കൂടി എനിക്ക് സാധിച്ചു.

ബൈബിളിനോടുള്ള സ്‌നേഹം സുഷമയെ കൊണ്ടുചെന്നെത്തിച്ചത് നാഗ്പൂരിലെ കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ്. അതാവട്ടെ ബൈബിള്‍ സ്റ്റഡി കോഴ്‌സിലേക്ക് വാതില്‍ തുറന്നുകൊടുത്തു.

ക്രിസ്തുവിനെയും അവിടുത്തെ പ്രബോധനങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാന്‍ അത് ഇടയാക്കി. വിശുദ്ധ ഗ്രന്ഥം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ എഴുതപ്പെട്ടതാണെങ്കിലും ഇന്നും അതിലെ ആശയങ്ങള്‍ പ്രസക്തമാണ്. നമുക്ക് സമാധാനപൂര്‍വ്വവും സന്തോഷകരവുമായ ഒരു ജീവിതം വേണമെങ്കില്‍ നാം ക്രിസ്തുവിന്റെ വാക്കുകളെ ധ്യാനിക്കണം. സുഷമ പറയുന്നു.

ഇന്ന് ബൈബിള്‍ കൊളുത്തിയ വിളക്കിന്റെ വെളിച്ചത്തിലാണ് സുഷമയും രണ്ട് മക്കളും ജീവിക്കുന്നത്. മക്കള്‍ രണ്ടുപേരും എന്‍ജിനീയറിംങ് വിദ്യാര്‍ത്ഥികളാണ്. യുഗാന്ത്യംവരെ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും എന്ന ക്രിസ്തുവിന്റെ വാഗ്ദാനമാണ് സുഷമയെ ധൈര്യവതിയാക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ബൈബിള്‍ പഠനം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ആഴ്ച ആര്‍ച്ച് ബിഷപ് അബ്രഹാം വിരുതുകുളങ്ങര സുഷമയ്ക്ക് സമ്മാനിച്ചു.
ബി

You must be logged in to post a comment Login