‘വിശുദ്ധ മദര്‍ തെരേസ’യുടെ പേരില്‍ അറിയപ്പെടാനൊരുങ്ങി മഹാരാഷ്ട്രയിലെ ഒരു ദേവാലയം

‘വിശുദ്ധ മദര്‍ തെരേസ’യുടെ പേരില്‍ അറിയപ്പെടാനൊരുങ്ങി മഹാരാഷ്ട്രയിലെ ഒരു ദേവാലയം

പല്‍ഗാര്‍: സെപ്റ്റംബര്‍ 4ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ വിരാര്‍ പട്ടണത്തിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ നാമത്തിലുള്ള ദേവാലയം വിശുദ്ധ മദര്‍ തെരേസയുടെ പേരിലറിയപ്പെടും.

പേര് മാറ്റല്‍ ചടങ്ങില്‍ 1986ലെ മദറിന്റെ വസായി-വിരാറിലേക്ക് നടത്തിയ സന്ദര്‍ശനവും അനുസ്മരിക്കും. രാജ്യത്ത് മദറിന്റെ പേരില്‍ സ്ഥാപിച്ചിരിക്കുന്ന ഏക ദേവാലയമാണിത്. ഇതേ ദേവാലയത്തില്‍ മദര്‍ തെരേസയുടെ തിരുശേഷിപ്പായി ഒരു തുള്ളി രക്തവും ഗ്ലാസ്സ് കെയ്‌സില്‍ സൂക്ഷിച്ചിട്ടുണ്ട്.

You must be logged in to post a comment Login