വിശുദ്ധ മറിയം മഗ്ദലേനയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇനി സഭയുടെ ആരാധനക്രമ കലണ്ടറിന്റെ ഭാഗം

വിശുദ്ധ മറിയം മഗ്ദലേനയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇനി സഭയുടെ ആരാധനക്രമ കലണ്ടറിന്റെ ഭാഗം

വത്തിക്കാന്‍: വിശുദ്ധ മറിയം മഗ്ദലേനയുടെ ഓര്‍മ്മപ്പെരുന്നാള്‍ കത്തോലിക്കാസഭയുടെ ആരാധനക്രമ കലണ്ടറിന്റെ ഭാഗമായ തിരുനാളുകളില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ജൂലൈ 22 ആണ് തിരുനാള്‍ ദിനം.

അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല എന്ന വിശേഷണമാണ് മറിയം മഗ്ദലേനയ്ക്കുള്ളത്. യേശുക്രിസ്തുവിന്റെ ഉത്ഥാനവിവരം ആദ്യമായി അപ്പസ്‌തോലന്മാരെ അറിയിച്ചത് മറിയം മഗ്ദലേനയായതാണ് ഇത്തരമൊരു വിശേഷണത്തിന് കാരണമായത്. മറിയം മഗ്ദലേനയ്ക്ക് ഇത്തരമൊരു വിശേഷണം നല്കിയത് വിശുദ്ധ തോമസ് അക്വിനാസായിരുന്നു.

You must be logged in to post a comment Login