വിശ്രമവും ആഘോഷവും കുടുംബജീവിതത്തില്‍ അത്യാവശ്യം

വിശ്രമവും ആഘോഷവും കുടുംബജീവിതത്തില്‍ അത്യാവശ്യം

popവത്തിക്കാന്‍: വിശ്രമവും ആഘോഷവും കുടുംബജീവിതത്തിലെ അത്യാവശ്യഘടകങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടുംബത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയില്‍ പോള്‍ ആറാമന്‍ ഹാളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരോടായാ സംസാരിക്കുകയായിരുന്നു പാപ്പ. ഉല്പത്തി പുസ്തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം ഉദ്ധരിച്ചുകൊണ്ട് ജോലിക്ക് ശേഷമുള്ള വിശ്രമത്തിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പ ഉദ്‌ബോധിപ്പിച്ചു.

ഞായറാഴ്ചകളുടെ പ്രാധാന്യവും മാര്‍പാപ്പ എടുത്തുപറഞ്ഞു. കുടുംബത്തോട് ഒന്നിച്ചുള്ള ഞായറാഴ്ചകളിലെ ബലിയര്‍പ്പണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ സഹനങ്ങളും സന്തോഷങ്ങളും കടമകളും ദിവ്യബലിയില്‍ സമര്‍പ്പിക്കുക. എന്തിന് മരണം പോലും ദിവ്യബലിയില്‍ സമര്‍പ്പിക്കുക. അത്ഭുതകരമായി നമ്മെ രൂപാന്തരപ്പെടുത്തുവാന്‍ ദിവ്യബലിക്ക് ശക്തിയുണ്ട്. വിശ്രമമില്ലാതെയുള്ള ജോലിയിലൂടെ ഉപഭോഗസംസ്‌കാരത്തിന് നാം നമ്മെ തന്നെ വിഴുങ്ങാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ പണം മുടക്കിയുള്ള ആഘോഷങ്ങളല്ല സന്തോഷം നല്കുന്നത് കുടുംബാംഗങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ചുള്ള ആഘോഷങ്ങളാണ് സന്തോഷം നല്കുന്നത്. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login