വിശ്വാസം എന്നെ ഈ ദുരിതത്തെ അതിജീവിക്കാന്‍ സഹായിക്കുന്നു: ഒരു കൊലപാതകിയുടെ ഭാര്യയുടെ വാക്കുകള്‍

വിശ്വാസം എന്നെ ഈ ദുരിതത്തെ അതിജീവിക്കാന്‍ സഹായിക്കുന്നു: ഒരു കൊലപാതകിയുടെ ഭാര്യയുടെ വാക്കുകള്‍

മിസിസിപ്പി: വിശ്വാസമാണ് എന്നെ ഈ ദുരിതത്തെ അതിജീവിക്കാന്‍ സഹായിക്കുന്നത് എന്ന് മിസിസിപ്പിയില്‍ രണ്ട് കന്യാസ്ത്രീകളെ കുത്തി കൊലപെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യ മേരി സാന്‍ഡേഴ്‌സ്.

സിസ്റ്റര്‍ പൗലാ മെരില്ലിനെയും മാര്‍ഗററ്റിനെയും റോഡ്‌നി ഏല്‍ സാന്‍ഡേഴ്‌സ് കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുമ്പ് തങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായിരുന്നുവെന്നും അതിന് ശേഷം അദ്ദേഹം വീടുവിട്ടുപോയിരുന്നുവെന്നും മേരി സാന്‍ഡേഴ്‌സ് അറിയിച്ചു. ഇത്തരത്തിലുള്ള വാഗ്വാദവും ഇറങ്ങിപ്പോക്കലും സാധാരണമല്ലാത്ത കാര്യമായിരുന്നുവെന്നും മേരി അനുസ്മരിച്ചു.

സാത്താനുമായി പോരാടിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു തന്റെ ഭര്‍ത്താവ്. അദ്ദേഹത്തിന് അഞ്ചുവയസുള്ളപ്പോഴാണ് അമ്മ കൊല്ലപ്പെടുന്നത്. അതിന് അദ്ദേഹം സാക്ഷിയാകേണ്ടിവന്നു. മേരി അറിയിച്ചു.

ഓഗസ്റ്റ് 29 നാണ് കോടതി സാന്‍ഡേഴ്‌സിന്റെ കേസ് വിചാരണ ആരംഭിച്ചത്. കൊല്ലപ്പെട്ട കന്യാസ്ത്രീകളുടെ ബന്ധുക്കളെ കണ്ടപ്പോള്‍ മേരി പൊട്ടിക്കരയുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. അവര്‍ മേരിയെ ആശ്വസിപ്പിച്ചു

അവര്‍ എന്നെ സ്‌നേഹിക്കുന്നു. റോഡ്‌നിയെയും. ദൈവം എല്ലാം ക്ഷമിക്കുമെന്ന് സിസ്‌റ്റേഴ്‌സ് പറയുന്നു. മേരി കരഞ്ഞുകൊണ്ട് പറഞ്ഞു.

2012 ല്‍ ആയിരുന്നു ഇവരുടെ വിവാഹം.
ദൈവത്തിന്റെ മക്കളായിരുന്നു അവര്‍. മേരി കന്യാസ്ത്രീകളെക്കുറിച്ച് അനുസ്മരിച്ചു. തീര്‍ത്തും ദ രിദ്രരായവര്‍ക്കു വേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്നവരായിരുന്നു കൊല്ലപ്പെട്ട കന്യാസ്ത്രീകള്‍.

ബി

You must be logged in to post a comment Login