വിശ്വാസക്കരുത്തില്‍ ഒളിംപിക്‌സിലേക്ക്, സിഡ്‌നി…

വിശ്വാസക്കരുത്തില്‍ ഒളിംപിക്‌സിലേക്ക്, സിഡ്‌നി…

സിഡ്‌നി മക്ലോഫിന്‍ പൊരുതുകയാണ്. ട്രാക്കില്‍ മാത്രമല്ല, ജീവിതത്തിലും. അമേരിക്കന്‍ ഒളിംപിക്‌സ് ടീമിലെ ഏറ്റവും പ്രയാം കുറഞ്ഞ അംഗമായ പതിനാറുകാരി സിഡ്‌നിയുടെ വഴി മുടക്കാന്‍ എത്തിയത് ട്രാക്കിലെ എതിരാളികളായിരുന്നില്ല, ജീവിതത്തിനലെ കയ്പനുഭവങ്ങളായിരുന്നു.

മോണാന്യൂക്ലിയോസിസ് എന്ന രോഗം ബാധിച്ച് വലഞ്ഞിരുന്ന സിഡ്‌നിയുടെ അമ്മ ഹൃദയാഘാതം മൂലം കിടപ്പിലായി. ട്രാക്ക് മത്സരത്തിനു മുമ്പുള്ള ക്വാളിഫയിംഗ് റൗണ്ടില്‍ സിഡ്‌നി നാഢീസ്തംഭനം മൂലം തളര്‍ന്നു വീണു. ഈ ജീവിത ദുരിതങ്ങളോടും ലോകോത്തര അത്‌ലറ്റുകളോടും മത്സരിച്ച് സിഡ്‌നി ഒളിംപിക്‌സില്‍ തിളങ്ങുമോ? അവള്‍ക്ക് ഒരേ ഉത്തരമേയുള്ളൂ. തന്റെ ക്രിസ്തീയ വിശ്വാസം ശക്തിപ്പെടുത്തും!

‘ട്രാക്കില്‍ മത്സരിക്കുക മാനസികമായ വളരെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. ഒരുപാട് പ്രതീക്ഷകള്‍. സമ്മര്‍ദ്ദങ്ങള്‍. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന ദൈവത്തില്‍ ഞാന്‍ ആശ്രയിക്കുന്നു. എനിക്കുള്ളതെല്ലാം ദൈവം തന്നതാണ് എന്ന അറിവ് എന്നെ ശക്തിപ്പെടുത്തുന്നു.’ സിഡ്‌നി പറയുന്നു.

ഒറിഗണില്‍ നടന്ന 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സിഡ്മി മൂന്നാമതായി ഫിനിഷ് ചെയ്ത് ഒളിംപിക്‌സിലേക്ക് പ്രവേശനം നേടുകയായിരുന്നു.

ന്യൂ ജേഴ്‌സിയിലെ ഡിനെല്ലെനില്‍ നിന്നുള്ള സിഡ്‌നിയുടെ പിതാവ് വില്ലി മക്ലോഫിന്‍ 1984 ല്‍ ഒളിംപിക് ട്രയല്‍സില്‍ വിജയിച്ച ആളാണ്. വില്ലി പക്ഷേ, ഒളിംപിക് ടീമില്‍ എത്തുന്നതില്‍ പരാജയപ്പെട്ടു. അന്നു വീണടഞ്ഞ പ്രതീക്ഷകളുടെ ഭാരവും പേറിയാണ് സിഡ്‌നി യാത്രയാകുന്നത്.

വാംഅപ്പില്‍ പ്രാര്‍ത്ഥന കൂടി ഉള്‍പ്പെടുത്തിയാണ് സിഡ്‌നി പോരിനിറങ്ങുന്നത്. പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ!

 

ഫ്രേസര്‍

You must be logged in to post a comment Login