വിശ്വാസത്തിനും ശാസ്ത്രത്തിനുമിടയില്‍

വിശ്വാസത്തിനും ശാസ്ത്രത്തിനുമിടയില്‍

downloadടുറിനിലെ യേശുക്രിസ്തുവിന്റെ തിരുക്കച്ച സൂക്ഷിച്ചിരിക്കുന്ന തീര്‍ത്ഥാടനകേന്ദ്രം പലരും പല വീക്ഷണകോണുകളിലൂടെയാണ് കാണുന്നത്. ചിലര്‍ക്ക് ഇതൊരത്ഭുതമാണ്. ചിലര്‍ക്ക് ഇതൊരു കെട്ടുകഥ മാത്രമാണ്. മറ്റു ചിലര്‍ക്ക് ഇതൊരു ശാസ്ത്ര പ്രതിഭാസം മാത്രമാണ്. എന്നാല്‍ ശാസ്ത്രജ്ഞനായ ബാരി സ്‌കൂവേര്‍ട്ട്‌സിന് ഇത് ശാസ്ത്രത്തിനും വിശ്വാസത്തിനുമിടയിലുള്ള ഒരു വിസ്മയമാണ്. ശാസ്ത്രത്തിനുമപ്പുറമുള്ള മറ്റെന്തോ ഒന്ന് ഈ അത്ഭുതത്തിനു പിറകിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ടുറിനിലെ ഛായാചിത്രത്തിന്റെ വിശ്വാസത്തെ സംബന്ധിച്ച നിരവധി ശാസ്ത്രീയപഠനങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രം ഒരു ഫോട്ടാഗ്രാഫ് ആണെന്നും പെയിന്റിംങ് ആണെന്നുമൊക്കെ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ‘നിരവധി ശാസ്ത്രജ്ഞന്‍മാര്‍ ഈ വിസ്മയത്തെക്കുറിച്ചു പഠിച്ചു എന്നാല്‍ ആധുനിക ശാസ്ത്രത്തിനു പോലും ഉത്തരം നല്‍കാനാകാത്ത ഒരു അത്ഭുതമാണ് ഈ തിരുക്കച്ച. ആളുകള്‍ക്ക് അവരുടെ വിശ്വാസം മുറുകെപ്പിടിക്കുവാനുള്ള അവകാശമുണ്ട്. ഇത് ഒരു ശാസ്ത്ര പരീക്ഷണശാലയാകരുത്. വിശ്വാസത്തിന്റെ അടയാളങ്ങളിലൊന്നായിത്തന്നെ അതു നിലനില്‍ക്കട്ടെ’, ബാരി സ്‌കൂവേര്‍ട്ട്‌സ് പറയുന്നു.

You must be logged in to post a comment Login