വിശ്വാസത്തെ സൂചിപ്പിക്കുന്ന പ്രതീകങ്ങള്‍ പാപ്പ ഇഷ്ടപ്പെടുന്നു: ഫാ. ലൊംബാര്‍ഡി

വിശ്വാസത്തെ സൂചിപ്പിക്കുന്ന പ്രതീകങ്ങള്‍ പാപ്പ ഇഷ്ടപ്പെടുന്നു: ഫാ. ലൊംബാര്‍ഡി

Pope Francis arrives at the international airport in La Paz, Boliviaശനിയാഴ്ച കാക്യൂപ്പയിലെ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചു നടത്തിയ വിശുദ്ധ കുര്‍ബാന ഫ്രാന്‍സിസ് പാപ്പയ്ക്ക് അത്യധികം സന്തോഷം പ്രധാനം ചെയ്തുവെന്ന് വത്തിക്കാന്‍ മാധ്യമ ഓഫീസ് തലവന്‍ ഫാ. ഫെഡറികോ ലൊംബാര്‍ഡി പറഞ്ഞു. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന യാത്രയില്‍ പറയാത്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പാപ്പ തയ്യാറാകുന്നത് ഇത്തരം വിശ്വാസത്തിന്റെ പ്രഘോഷങ്ങള്‍ കാണുന്നതു കൊണ്ടാണ് എന്നും ഫാ. ലൊംബാര്‍ഡി പറഞ്ഞു.
കാക്യൂപ്പിലെ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചു നടന്ന വിശുദ്ധ കുര്‍ബാന പാപ്പയുടെ സൗത്ത് അമേരിക്കന്‍ സന്ദര്‍ശന വേളയിലെ ഏറ്റവും പ്രസിദ്ധമായ ഒന്നാണ്. പാപ്പ അതിനെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രകടനമായാണ് കാണുന്നത്. കാക്യൂപ്പയിലെ കന്യകയോടുള്ള പാപ്പയുടെ പ്രത്യേക താത്പര്യത്തെക്കുറിച്ചും ഫാ. ലൊംബാര്‍ഡി പറഞ്ഞു.
പാപ്പയ്ക്ക് സന്തോഷം നല്‍കിയ മറ്റൊരു കാര്യമായി ഫാ. ലൊംബാര്‍ഡി ചൂണ്ടിക്കാണിച്ചത് അലങ്ങ്ഷനില്‍ വച്ച് അവിടുത്തെ സിവില്‍ സൊസൈറ്റിയുടെ പ്രതിനിധികളുമായി നടത്തിയ മീറ്റിംങ്ങാണ്. 1,000 വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളാണ് അന്ന് പാപ്പയെ കാണുന്നതിനായി എത്തിച്ചേര്‍ന്നത്. പാപ്പയുടെ ഭാഗത്തുനിന്നുമുള്ള ഏറ്റവും ധൈര്യത്തോടെയുള്ള നീക്കമായി ഇതിനെ കാണുന്നുവെന്ന് ഫാ. ലൊംബാര്‍ഡി കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login