വിശ്വാസമില്ലാത്തവരോടും ദൈവം ക്ഷമിക്കും: ഫ്രാന്‍സിസ് പാപ്പ

സ്വന്തം മനസാക്ഷിയെ ആണ് പിന്തുടരുന്നതെങ്കില്‍ വിശ്വാസമില്ലാത്തവരോടും ദൈവം ക്ഷമിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. ആത്മാര്‍ത്ഥമായും പശ്ചാത്തപിക്കുന്ന ഹൃദയത്തോടെയും തന്നെ സമീപിക്കുന്നവരോടുള്ള ദൈവത്തിന്റെ കരുണ അനന്തമാണെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

ദൈവത്തില്‍ വിശ്വാസമില്ലെങ്കിലും സ്വന്തം മനസാക്ഷിയോട് നാം നീതി പുലര്‍ത്തണം. വിശ്വാസമില്ലാത്തവര്‍ സ്വന്തം മനസാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ പാപം ചെയ്യുന്നു.

ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക പത്രത്തിന്റെ സ്ഥാപകന്‍ യൂജിനോ സ്‌കഫാരിക്ക് അയച്ച തുറന്ന കത്തിലാണ് മാര്‍പാപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

You must be logged in to post a comment Login