വിശ്വാസികളുടെ മനം കവരുന്ന അമേരിക്കയിലെ കത്തീഡ്രല്‍ ദേവാലയം

വിശ്വാസികളുടെ മനം കവരുന്ന അമേരിക്കയിലെ കത്തീഡ്രല്‍ ദേവാലയം

ന്യൂയോര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക് കത്തീഡ്രല്‍, വാഷിങ്ടണ്‍ ഡിസിയിലെ ബസലിക്ക ഓഫ് ദ നാഷണല്‍ ഷ്രൈന്‍ ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ എന്നീ ദേവാലയങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മനോഹരമായ മറ്റൊരു ദേവാലയമുണ്ട്, മിസൗരിയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. ലൂയിസ് കത്തീഡ്രല്‍. ഒരുപക്ഷെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ തന്നെ ഏറ്റവും മനോഹരമായ ദേവാലയം.

1871ലാണ് സെന്റ് ലൂയിസ് കത്തീഡ്രല്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. സെന്റ് ലൂയിസില്‍ പുതിയ ദേവാലയം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ടു വന്ന സംഘടനയാണ് ദേവാല നിര്‍മ്മാണത്തിനു പിന്നില്‍. 1871ല്‍ ദേവാലയം പണികഴിപ്പിക്കുന്നതിന്‌
തീരുമാനമായെങ്കിലും, നിര്‍മ്മാണപ്പണികള്‍ ആരംഭിച്ചില്ല. പിന്നീട്, 1907ലാണ് ദേവാലയം നിര്‍മ്മിക്കുന്നതിനുള്ള മുന്നൊരുക്കള്‍ ആരംഭിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായി. 1926ല്‍ ദേവാലയ ആശീര്‍വ്വാദം കഴിഞ്ഞു. എന്നാല്‍ 1988ലാണ് ദേവാലയത്തിലെ മൊസൈക് പണികള്‍ പൂര്‍ത്തിയായത്. ചുരുക്കത്തില്‍ 117 വര്‍ഷങ്ങള്‍ക്കൊണ്ട് മെനഞ്ഞുണ്ടാക്കിയ സൗന്ദര്യമാണ് ഇന്ന് കാണുന്ന സെന്റ് ലൂയിസ് കത്തീഡ്രല്‍.

പുറത്ത് വെള്ള കല്ലില്‍ മതീര്‍ത്തിട്ടുള്ള ദേവാലയത്തിന്റെ ഉള്‍വശം മനോഹരമായ ചിത്രപ്പണികള്‍ കൊണ്ടും അലങ്കാരങ്ങളും നിറഞ്ഞതാണ്.

നീതു മെറിന്‍

You must be logged in to post a comment Login