വിശ്വാസികളെ ആകര്‍ഷിക്കാനൊരുങ്ങി നാലാമത് മദര്‍ തെരേസ ചലച്ചിത്രമേള

കൊല്‍ക്കത്ത: ചരിത്രത്തില്‍ ഇടം പിടിക്കാനൊരുങ്ങുകയാണ് നാലാമത് മദര്‍തെരേസ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍(എം റ്റി ഐ എഫ് എഫ്). മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന അടുത്ത വര്‍ഷമാണ് മദറിന്റെ നാമത്തിലുള്ള നാലാമത് ചലച്ചിത്ര ഉത്സവവും അരങ്ങേറുന്നത്.

മദര്‍തെരേസയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ചിട്ടുള്ള മികച്ച ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ഉല്‍പ്പെടുത്തിയാണ് ചലച്ചിത്രോത്സവം ഒരുക്കുന്നത്.

പത്തോളം ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മദര്‍ തെരേസയുടെ ജീവചരിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

You must be logged in to post a comment Login