വിശ്വാസികളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ കത്തോലിക്കാ സഭ മറ്റ് സഭകളെക്കാള്‍ മുമ്പന്തിയിലെന്ന് പഠനം

വിശ്വാസികളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ കത്തോലിക്കാ സഭ മറ്റ് സഭകളെക്കാള്‍ മുമ്പന്തിയിലെന്ന് പഠനം

ലണ്ടന്‍: കത്തോലിക്കാസഭ വിശ്വാസികളെ നിലനിര്‍ത്തിക്കൊണ്ടു പോകുന്ന കാര്യത്തില്‍ മറ്റ് സഭകളെക്കാള്‍ മുമ്പന്തിയിലാണെന്ന് പഠനം. പക്ഷേ മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ കത്തോലിക്കാസഭ വളരെ പിന്നിലാണ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 3.8 ശതമാനവും കത്തോലിക്കാ വ്യക്തിത്വമുള്ളവരാണ്. എന്നാല്‍ 6.2 ശതമാനം പറയുന്നത് അവര്‍ കത്തോലിക്കരായി വളര്‍ത്തപ്പെട്ടവരാണ് എന്നാണ്. കാത്തലിക് റിസേര്‍ച്ച് ഫോറമാണ് സര്‍വ്വേ നടത്തിയത്.

7.7 ശതമാനമാണ് സഭയിലെ മതപരിവര്‍ത്തന നിരക്ക്. കത്തോലിക്കാ ജനസംഖ്യ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഒരേ പോലെ ഇംഗ്ലണ്ടില്‍ നിലനില്ക്കുകയാണ്. എന്നാല്‍ ആംഗ്ലിക്കന്‍ സഭയിലെ വിശ്വാസികളുടെ നിരക്ക് 1983 ല്‍ 44.5 ശതമാനമായിരുന്നത് 2014 ല്‍ 19 ശതമാനമായി കുറഞ്ഞു.

ഇംഗ്ലണ്ടിലെ കത്തോലിക്കരില്‍ 60 ശതമാനവും സ്ത്രീകളാണ്. ആഴ്ച തോറും വിശുദ്ധ ബലിയില്‍ സംബനധിക്കുന്ന നാലില്‍ ഒരാള്‍ അറുപത്തഞ്ച് വയസിന് മേല്‍ പ്രായമുള്ള സ്ത്രീകളാണ്. ദിവ്യബലിയില്‍ സംബന്ധിക്കാന്‍ താല്പര്യമുള്ളവര്‍ 43 ശതമാനമാണ്. അവരുടെ പ്രായവും 65 ന് മേല്‍ വരും.

24 നും 45 നും മധ്യേ പ്രായമുള്ള 27 ശതമാനം ആളുകള്‍ ആഴ്ച തോറുമുള്ള ദിവ്യബലികളില്‍ പങ്കെടുക്കുന്നവരാണ്.

You must be logged in to post a comment Login