വിഷം നിറച്ച വീഞ്ഞു ഗ്ലാസ് ആശീര്‍വദിച്ചപ്പോള്‍…

വിഷം നിറച്ച വീഞ്ഞു ഗ്ലാസ് ആശീര്‍വദിച്ചപ്പോള്‍…

നഴ്‌സ്യായിലെ വിശുദ്ധ ബെനഡിക്ട് പാശ്ചാത്യ ആശ്രമജീവിതത്തിന്റെ പിതാവായാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള ജീവചരിത്രങ്ങളിലൊന്ന് എഴുതിയത് പോപ്പ് സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് ആണ്.

നിരവധി അത്ഭുതങ്ങള്‍ കൊണ്ടും അടയാളങ്ങള്‍ കൊണ്ടും സമ്പന്നമായ ജീവിതമായിരുന്നു ബെനഡിക്ടിന്റേത്. ജീവചരിത്രത്തില്‍ അത്തരം ധാരാളം സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്.

ആശ്രമാധിപന്‍ മരണമടഞ്ഞപ്പോള്‍ സന്യാസികള്‍ എല്ലാം കൂടി ചേര്‍ന്ന് വിശുദ്ധ ബെനഡിക്ടിനെ ചെന്നു കണ്ട് ഒരു കാര്യം ആവശ്യപ്പെട്ടു.

അങ്ങ് ഞങ്ങളുടെ അധിപനാകണം.

ബെനഡിക്ട് ആദ്യം പലവട്ടം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും നിര്‍ബന്ധം കൂടിവന്നപ്പോള്‍ ബെനഡിക്ട് അതിന് സമ്മതിച്ചു.

കാലം കഴിഞ്ഞുപോയി. ആശ്രമജീവിതത്തിലെ കാര്യങ്ങളില്‍ വളരെ കര്‍ക്കശക്കാരനായിരുന്നു ബെനഡിക്ട്. ആദ്യത്തെ ആശ്രമാധിപനെക്കാളും കര്‍ക്കശന്‍.

ഇത് സഹസന്യാസികള്‍ക്കിടയില്‍ വലിയ അസ്വസ്ഥതയ്ക്ക് കാരണമായി. അവര്‍ ഒരുമിച്ചുചേര്‍ന്ന് ആലോചിച്ചു.

ഒടുവില്‍ എടുത്ത തീരുമാനം ഇങ്ങനെയായിരുന്നു. ബെനഡിക്ടിനെ വിഷം കൊടുത്ത് കൊല്ലാം.

വിഷം കലര്‍ത്തിയ വീഞ്ഞ് നിറഞ്ഞ ഗ്ലാസ് അവര്‍ ബെനഡിക്ടിന് കുടിക്കാന്‍ കൊണ്ടുപോയി കൊടുത്തു. ബെനഡിക്ട് അത് കുടിക്കുന്നതിന് മുമ്പ് കുരിശ് എടുത്ത് വീഞ്ഞ് ആശീര്‍വദിച്ചു. പെട്ടെന്ന് എവിടെ നിന്നോ ഒരു കല്ല് തെറിച്ചുവന്നു കൊണ്ടതുപോലെ ഗ്ലാസ് പൊട്ടിത്തെറിച്ചു. വീഞ്ഞ് പുറത്തേയ്‌ക്കൊഴുകിപ്പോയി.

ബിജു

You must be logged in to post a comment Login