‘വിഷാദത്തില്‍ നിന്നെന്നെ രക്ഷിച്ചത് സ്‌പോര്‍ട്‌സ്’ ഐറീന്‍ വില്ല

‘വിഷാദത്തില്‍ നിന്നെന്നെ രക്ഷിച്ചത് സ്‌പോര്‍ട്‌സ്’ ഐറീന്‍ വില്ല

iren villaരണ്ടു കാലുകളും നഷ്ടപ്പെട്ട സ്‌പെയിന്‍ കാരിയായ ഐറീന്‍ വില്ല ഇന്ന് പത്രപ്രവര്‍ത്തകയും മനശാസ്ത്രജ്ഞയും പാരലിംപ്യനുമാണ്. ഇടിഎ ബാസ്‌ക് തീവ്രവാദി സംഘത്തിന്റെ ആക്രമണത്തിലാണ് വില്ലയ്ക്ക് കാലുകള്‍ നഷ്ടമായത്. സ്‌പോര്‍ട്‌സിനെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന വില്ല പക്ഷേ, പിന്‍മാറാന്‍ തയ്യാറായില്ല. അവള്‍ സ്‌പോര്‍ട്‌സിലൂടെ ആത്മവിശ്വാസം വീണ്ടെടുത്തു, ജീവിതവും. ഇന്ന് വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ഐറീന്‍.

‘സ്‌പോര്‍ട്‌സിന്റെ മേന്‍മ കേവലം കായികം മാത്രമല്ല, മാനസികം കൂടിയാണ്. സ്‌പോര്‍ട്‌സ് നിരവധി തിന്മകളില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കുന്നു. നമ്മുടെ ആവേശത്തെ പ്രശാന്തമാക്കുകയും മനുഷ്യന്റെ ആവശ്യങ്ങളോട് സാമൂഹിക പ്രതിബദ്ധതയോടെ പ്രതികരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.’ ഐറീന്‍ പറയുന്നു.

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന നിരവധി വെല്ലുവിളികളെ തരണം ചെയ്യാന്‍ സഹായിച്ചത് സ്‌പോര്‍ട്‌സാണെന്ന് വില്ല പറഞ്ഞു. ‘നാം പലവിധ ആളുകളെ കണ്ടുമുട്ടുന്നു. യാത്ര ചെയ്യുന്നു, മത്സരത്തില്‍ പങ്കെടുക്കുന്നു. ഇതെല്ലാം നമുക്ക് വലിയ ആത്മവിശ്വസവും ആത്മാഭിമാനവും നല്‍കുന്നു.’

‘സ്‌പോര്‍ട്‌സ് എനിക്ക് പരിശ്രമമാണ്. ത്യാഗവും പോരാട്ടവുമാണ്. അത് ജീവിതം തന്നെയാണ്. സര്‍ജറികളിലൂടെ കടന്നു പോയപ്പോള്‍ ഞാന്‍ ഏറെ കഷ്ടപ്പെട്ടു. എന്നാല്‍ എല്ലാ സഹനങ്ങള്‍ക്കും ഒരു സമ്മാനമുണ്ട്. നീണ്ട മണിക്കൂറുകളുടെ കഠിന പരിശീലനം തീര്‍ച്ചയായും അതിന്റെ ഫലം തരും. അതു പോലെ തന്നെയാണല്ലോ ജീവിതവും.’ ഐറീന്‍ ആത്മവിശ്വാസം കലര്‍ന്ന പുഞ്ചിരിയോടെ ചോദിക്കുന്നു..

You must be logged in to post a comment Login