‘വിഷാദത്തോട് വിട പറഞ്ഞ് ക്രിസ്മസിനൊരുങ്ങുക’ ഫ്രാന്‍സിസ് പാപ്പ

ചുറ്റിനും വിദ്വേഷവും അക്രമവും നടമാടുന്നുവെങ്കിലും നാം വിഷാദത്തിന് കീഴടങ്ങരുത്. ഒരു വിധത്തിലുള്ള വിഷാദവും ക്രിസ്മസിലേക്കു ഈ യാത്രയില്‍ നമ്മെ കീഴടക്കരുത്. യേശുവിന്റെ ആഗമനത്തിന്റെ ഓര്‍മ നമ്മുടെ ഹൃദയങ്ങളെ സന്തോഷം കൊണ്ടു നിറയ്ക്കണം. ദൈവം തന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാന്‍ എപ്പോഴും കൂടെയുണ്ടെന്നോര്‍ക്കണം.’ ഞായറാഴ്ച സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ വിശുദ്ധ കവാടം തുറന്നു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ വിശ്വാസിസമൂഹത്തോടു പറഞ്ഞു.

ശരിയാണ് അക്രമവും ചൂഷണവും നിറഞ്ഞ ഒരു ചരിത്രഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. എന്റെ ദൈവത്തിനറിയാം താന്‍ തന്നെയാണ് സ്വന്തം ജനത്തെ ഭരിക്കാന്‍ പോകുന്നതെന്ന്. അവിടുന്ന് തന്റെ പ്രിയജനത്തെ നിഷ്ഠുരരായ ഭരണാധികാരികള്‍ക്കും അവരുടെ ധിക്കാരത്തിനും വിട്ടു കൊടുക്കില്ല. എല്ലാ ആകുലതകളില്‍ നിന്നും അവിടുന്ന് അവരെ മോചിപ്പിക്കും, പാപ്പാ പറഞ്ഞു.

You must be logged in to post a comment Login