വിസ്മയ വിചാരം

വിസ്മയ വിചാരം

tumblr_mk98b6tdtF1s9uhqyo1_400ലൗദാത്തോ സി ലോക മനസാക്ഷിയുടെ ശ്രദ്ധ
ആകര്‍ഷിച്ചു. അപ്പോള്‍ മുതല്‍ സകല മാനവരാശിയും താന്‍ നിലകൊള്ളുന്ന
പ്രകൃതിയിലേക്ക് ഉറ്റുനോക്കാന്‍ തുടങ്ങി. ചവിട്ടിനില്‍ക്കുന്ന പ്രകൃതിയുടെ
സുകൃതങ്ങളെന്തെന്ന് ചിന്തിക്കാന്‍ തുടങ്ങി. പരി. പിതാവ് ഫ്രാന്‍സീസ്, തന്റെ
പ്രകൃതി പ്രതിപാദ്യ വിഷയമായ ചാക്രികലേഖനത്തില്‍ നമ്മോട്
ആവശ്യപ്പെടുന്നൊരു കാര്യം പ്രകൃതിയുടെ പ്രകൃതം മനസിലാക്കി
പ്രതികരിക്കാനാണ്. അതിനദ്ധേഹം ഫ്രാന്‍സീസ് എന്നൊരു വിശുദ്ധനെ
നമുക്ക് പരിചയപ്പെടുത്തി തരുന്നു. പരിധികളില്ലാതെ…….
പരിമിതികളില്ലാതെ…… പ്രകൃതിയെ സ്‌നേഹിച്ച മനുഷ്യസ്‌നേഹി.
പ്രപഞ്ചത്തെ കേവലം പരീക്ഷണ വേദിയായി കാണാതെ സ്രഷ്ടാവിന്റെ
കരവേലയായി കാണാന്‍ ശ്രമിക്കണം. സ്വന്തം ഉടലിനോട് സ്വീകരിക്കുന്ന
സമീപനങ്ങള്‍ തന്നെ പ്രകൃതിയോടും കാണിക്കണം. കാരണം അത്രയും
ആദരവ് നമ്മുടെ ഭൂമി അര്‍ഹിക്കുന്നു. ഭൂമിയുടെ കനിവുകളിലേക്ക് നമുക്ക്
ഇറങ്ങിചെല്ലാം അങ്ങനെ വിസ്മയിച്ച് നില്‍ക്കുമ്പോള്‍ പറയേെണ്ടാരു
വാക്കാണ് ‘ലൗദാത്തോ സി’ അതെ അങ്ങേക്ക്
സ്തുതിയായിരിക്കട്ടെ. നീയും ഞാനും എല്ലാം പ്രകൃതിയുടെ മക്കള്‍
തന്നെ. ദൈവവുമായി ബന്ധം സ്ഥാപിച്ചെടുക്കാന്‍ പോലും നീ
നിന്റെ പ്രകൃതിയെ സ്‌നേഹിച്ചേ തീരൂ.
അതിനാല്‍ നമുക്ക് ആത്മപരിശോധന നടത്തി നമ്മുടെ
പ്രകൃതിയെ ചൂഷണം ചെയ്യുന്ന വിചാരങ്ങളെ,
പ്രവൃത്തികളെ ഒഴിവാക്കാം. അന്നന്നുവേണ്ട ആഹാരം ഞങ്ങള്‍ക്ക് തരണമേ
എന്ന് നീ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി പറയുമ്പോള്‍ ദൈവം
കനിവുള്ള ഭൂമിയുടെ ഹൃദയത്തിലേക്ക് നോക്കുന്നു. അവിടെയാണ്
സമൃദ്ധിയുടെ വിളവ്. ഞങ്ങളുടെ പ്രകൃതി സ്‌നേഹം വര്‍ദ്ധിപ്പിച്ച് തരണമേ
ദൈവമേ………എന്നുകൂടി നമുക്കിന്നു മുതല്‍ പ്രാര്‍ത്ഥിച്ച് തുടങ്ങാം.
ജീവന്റെ സുവിശേഷം പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളോടും
പങ്കുവെയ്ക്കാന്‍ നമുക്ക് പരിശ്രമിക്കാം…… ഭൂമിയുടെ വിസ്മയം കണ്ട്്
ആകാശത്തിലേക്ക് നമുക്ക് മിഴികളുയര്‍ത്താം…….. അങ്ങനെ ‘ലൗദാത്തോ
സി’ എന്ന പ്രബോധനത്തോട് വിശ്വസ്തത പുലര്‍ത്തി
നമുക്ക് പ്രപഞ്ചത്തിന്റെ അദ്ധ്യയന കളരിയിലേക്ക് യാത്രയാവാം. അങ്ങനെ
പ്രകൃതിയോടുള്ള സ്‌നേഹം ആരും നമ്മില്‍നിന്ന് അന്യോന്യം
കവര്‍ന്നെടുക്കാന്‍ ഒരിക്കലും ഇടയാകാതിരിക്കട്ടെ…………

ലിബിന്‍ ഒ.ഐ.സി.

You must be logged in to post a comment Login