വി. ജെയിംസിന്റെ തീര്‍ത്ഥാടന യാത്രക്കിടെ വഴിതെറ്റിപ്പോയ ബ്രിട്ടീഷ് തീര്‍ത്ഥാടകരെ രക്ഷപെടുത്തി

വി. ജെയിംസിന്റെ തീര്‍ത്ഥാടന യാത്രക്കിടെ വഴിതെറ്റിപ്പോയ ബ്രിട്ടീഷ് തീര്‍ത്ഥാടകരെ രക്ഷപെടുത്തി

നവാര: ഫ്രാന്‍സിന്റെ തെക്കന്‍ പ്രദേശത്തിലൂടെ നടന്ന് സ്‌പെയ്നിലെ സാന്റിയാഗോ ഡി കോംപോസ്റ്റെല്ലയെന്ന പ്രദേശത്ത് അപ്പസ്‌തോലനായ വി. ജെയിംസിന്റെ ഭൗതികാവശിഷ്ടം സ്ഥിതിചെയ്യുന്ന കത്തീഡ്രലില്‍ എത്തിച്ചേരുന്നതിനായി നടത്തുന്ന കമീനോ ഡി സാന്റിയാഗോ എന്നറിയപ്പെടുന്ന തീര്‍ത്ഥാടന യാത്രയില്‍ വഴി തെറ്റിപ്പോയ രണ്ടു ബ്രിട്ടീഷ് തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി.

സ്‌പെയിനിലെ നവാര പ്രദേശത്ത് ഭക്ഷണവും വെള്ളവുമില്ലാതെ അഞ്ചു ദിവസം തള്ളി നീക്കിയ ഇവര്‍ ഒടുവില്‍ സ്‌പെയിന്‍ എമര്‍ജന്‍സി വിഭാഗവുമായി ബന്ധപ്പെട്ടു. കടും നിറങ്ങളിലുള്ള തുണികളാല്‍ നിര്‍മ്മിച്ച കുരിശിനടുത്ത് ഹെലികോപ്റ്ററിലെത്തിയ രക്ഷാസംഘം ഇവരെ കണ്ടെത്തി രക്ഷപെടുത്തുകയായിരുന്നു.  കുഴിയില്‍ നിന്നും മൃഗങ്ങളുടെ പുല്‍ത്തൊട്ടിയില്‍ നിന്ന് അവരുടെ ഭക്ഷണം കഴിച്ചുമാണ് ഇവര്‍ അതുവരെ ജീവന്‍ നിലനിര്‍ത്തിയത്.

You must be logged in to post a comment Login