വി. ജോണ്‍ പോള്‍ പാപ്പ ഒരു ദിവസം എത്ര തവണ ദിവ്യകാരുണ്യം സന്ദര്‍ശിക്കുമായിരുന്നു?

വി. ജോണ്‍ പോള്‍ പാപ്പ ഒരു ദിവസം എത്ര തവണ ദിവ്യകാരുണ്യം സന്ദര്‍ശിക്കുമായിരുന്നു?

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വൈദികനാണ് ചോദ്യത്തിന് ഉത്തരം നല്‍കിയത്. അകത്തും പുറത്തുമായി ഒരു ദിവസത്തില്‍ 20 തവണ ദിവ്യകാരുണ്യസന്ദര്‍ശനം നടത്തുന്നയാളാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ.

എന്തു കൊണ്ടാണ് പാപ്പ അത്രയും പ്രാവശ്യം ദിവ്യകാരുണ്യ സന്ദര്‍ശനം നടത്തിയിരുന്നത് എന്ന ചോദ്യത്തിന് വൈദികന്റെ ഉത്തരം ഇങ്ങനെയായിരുന്നു,
എല്ലാ വിശുദ്ധരുടെയും വിശുദ്ധിയുടെ കേന്ദ്രം വിശുദ്ധ കുര്‍ബ്ബാന തന്നെയാണ്. അത് ലിസ്യുവിലെ വിശുദ്ധ തെരസയായാലും വി. തോമസ്സ് അക്വീനാസും വി ജോണ്‍ പോള്‍ രണ്ടാമനായാലും എല്ലാവരും ഒരേ ജീവന്റെ ഉറവയയെയാണ് ആശ്രയിക്കുന്നത്.

You must be logged in to post a comment Login