വി. ജോണ്‍ പോള്‍ രണ്ടാമന്‍ വീണ്ടും കൊച്ചിയില്‍!

കൃത്യം മൂന്നു പതിറ്റാണ്ടിനു ശേഷം വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വീണ്ടും കൊച്ചിയിലെത്തി. 1986 ഫെബ്രുവരിയിലേത് ഒരു പേപ്പല്‍ സന്ദര്‍ശനം മാത്രമായിരുന്നെങ്കില്‍ ഇത്തവണ വരുന്നത് തിരിച്ചു പോകാനല്ല, ഇവിടെ കൊച്ചിയിലെ വിശ്വാസികള്‍ക്കൊപ്പം വാഴാനും അനുഗ്രഹങ്ങള്‍ ചൊരിയാനുമാണ്. വരാപ്പുഴ അതിരൂപതയുടെ ആസ്ഥാന ദേവാലയമായ വി. ഫ്രാന്‍സിസ് അസ്സീസ്സി കത്തീഡ്രലില്‍ ഇനി മുതല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് വാഴും.

IMG-20160212-WA0000വ്യാഴാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വിശുദ്ധ ജോണ്‍ പോളിന്റെ തിരുശേഷിപ്പ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ഡോ. സാല്‍വത്തോറെ പെനോക്യോ വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന് കൈമാറി. മദര്‍ ഏലീശ്വാ സ്ഥാപിച്ച തെരേസ്യന്‍ കര്‍മലീത്ത സന്യാസിനീ സഭയുടെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വി. ഫ്രാന്‍സിസ് അസ്സീസ്സി കത്തീഡ്രലില്‍ നടന്ന ദിവ്യബലി മധ്യേയാണ് തിരിശേഷിപ്പ് സമ്മാനിച്ചത്.

വി. ചാവറ പിതാവിനെയും വി. അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തുന്നതു സംബന്ധിച്ച് 1986 ഫെബ്രുവരിയില്‍ നടന്ന ചരിത്ര സന്ദര്‍ശന വേളയില്‍ പാപ്പാ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ്‌സ് ഹൗസില്‍ തങ്ങുകയും വി. ഫ്രാന്‍സിസ് അസ്സീസ്സി കത്തീഡ്രലില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

തിരുശേഷിപ്പു സ്ഥാപനത്തിനു മുന്നോടിയായി വി. ഫ്രാന്‍സിസ് അസ്സീസ്സി കത്തീഡ്രല്‍ അങ്കണത്തില്‍ വി. ജോണ്‍ പോളിന്റെ പൂര്‍ണകായ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

You must be logged in to post a comment Login