വി. പാദ്രേ പിയോയുടെ തിരുശേഷിപ്പ് കരുണയുടെ വര്‍ഷത്തില്‍ ദര്‍ശനത്തിന്

വി. പാദ്രേ പിയോയുടെ തിരുശേഷിപ്പ് കരുണയുടെ വര്‍ഷത്തില്‍ ദര്‍ശനത്തിന്

download (5)കരുണയുടെ വര്‍ഷത്തിലെ വിഭൂതി ദിനത്തില്‍ വിശുദ്ധ പാദ്രേ പിയോയുടെ തിരുശേഷിപ്പ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വണക്കത്തിനായ് വയ്ക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹമാണ് വിഭൂതി ദിവസം വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കത്തിനായ് വയ്‌ക്കേണ്ടത് എന്ന് പാപ്പയുടെ സുവിശേഷ പ്രഘോഷണത്തിനായുള്ള കൗണ്‍സിലിന്റെ പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് റിനോ ഫിസിച്ചെല്ല മാന്‍ഫ്രഡോണിയ-വിയെസ്‌റ്റേ സാന്‍ സാന്‍ ജിയോവാന്നി അതിരൂപതയ്ക്ക് എഴുതിയ കത്തില്‍ പറഞ്ഞു.

കരുണയുടെ വര്‍ഷം ഫ്രാന്‍സിസ് പാപ്പ മിഷനറിമാര്‍ക്ക് പാപങ്ങള്‍ ക്ഷമിക്കുന്നതിനും ധര്‍മ്മോപദേശത്തിനുമുള്ള പ്രത്യേക അനുഗ്രഹം നല്‍കി ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് പറഞ്ഞയക്കുന്ന ദിനമാണ്. പാപങ്ങള്‍ക്ക് മാപ്പു ചോദിച്ച് ദൈവസന്നിധിയിലേക്ക് തിരിയുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുന്ന പ്രത്യേകയുള്ള വര്‍ഷമാണത്. അന്നാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധന്റെ തിരുശരീരം വണക്കത്തിനായ് വയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്, ആര്‍ച്ച്ബിഷപ്പ് ഫിസിച്ചെല്ല എഴുതി. വിശുദ്ധന്റെ തിരുശേഷിപ്പ് മിഷന്‍പ്രവര്‍ത്തനത്തിനായി പോകുന്നവര്‍ക്ക് പ്രചോദനമാകും. വി. പാദ്രേ പീയോ തന്റെ കര്‍മ്മ മേഖലകളില്‍ തളരാതെയുള്ള പ്രവര്‍നങ്ങളാണ് കാഴ്ച വയ്ച്ചത്. കുമ്പസാരക്കൂട്ടില്‍ ക്ഷമയോടെ പാപങ്ങള്‍ കേട്ട് പരിഹാരം നിര്‍ദേശിക്കുന്നതിന് മിഷനറിമാര്‍ക്ക് വിശുദ്ധന്‍ മാതൃകയാവും. വിശുദ്ധനെപ്പോലെ ക്ഷമയോടെ പ്രവര്‍ത്തിച്ച് ദൈവത്തിന്റെ കരുണ ദര്‍ശിക്കുന്നതിന് മിഷനറിമാര്‍ക്ക് സാധിക്കുമെന്ന് ആര്‍ച്ച്ബിഷപ്പ് കത്തില്‍ പറയുന്നു.

You must be logged in to post a comment Login