വി. പാദ്രെ പിയോയുടെ രഹസ്യ ആയുധമായ തിരുഹൃദയ നൊവേന പ്രാര്‍ത്ഥന

വി. പാദ്രെ പിയോയുടെ രഹസ്യ ആയുധമായ തിരുഹൃദയ നൊവേന പ്രാര്‍ത്ഥന

അനേകം അത്ഭുതങ്ങള്‍ക്ക് കാരണമായ വി. പാദ്രെ പിയോയുടെ രഹസ്യ ആയുധമായ പ്രാര്‍ത്ഥനയേതാണ്? ആളുകള്‍ പ്രാര്‍ത്ഥന സഹായം ചോദിച്ച് വിശുദ്ധനെ
സമീപിക്കുമ്പോള്‍ അവരെ സമര്‍പ്പിച്ചുകൊണ്ട് തിരുഹൃദയ നൊവേന പ്രാര്‍ത്ഥനയാണ് പാദ്രെ പിയോ ചൊല്ലിയത്. ഇതിലൂടെ സൗഖ്യം ലഭിച്ചത് ഒന്നുരണ്ടും പേര്‍ക്കല്ല, ആയിരങ്ങള്‍ക്കാണ്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സുഹൃത്തും ഉള്‍പ്പെടും അതില്‍.

വി. പാദ്രെ പിയോയുടെ തിരുഹൃദയ നൊവേന പ്രാര്‍ത്ഥന

സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും, എന്നു നീ അരുളി ചെയ്തിട്ടുണ്ടല്ലോ. ഈ പ്രത്യേക അനുഗ്രഹത്തിനായി ( ഇവിടെ നിങ്ങളുടെ ആവശ്യം പറയുക) ഞാനിതാ മുട്ടുകയും, അന്വേഷിക്കുകയും,  പ്രാര്‍ത്ഥിക്കുകയും  ചെയ്യുന്നു.

1. സ്വര്‍, 1.നന്മനിറഞ്ഞ മറിയം, 1. ത്രിത്വ സ്തുതി.

ഈശോയുടെ വിമലഹൃദയമേ, എന്റെ വിശ്വാസം അങ്ങയിലര്‍പ്പിക്കുന്നു. ഈ പ്രാര്‍ത്ഥന മൂന്ന് പ്രാവശ്യം ചൊല്ലുക.

കഷ്ടത അനുഭവിക്കുന്നവരുടെ മേല്‍ കരുണ കാട്ടുന്ന ഈശോയുടെ വിമലഹൃദയമേ, പാപികളായ ഞങ്ങളുടെ മേല്‍ കരുണയായിരിക്കേണമേ. അങ്ങളുടെ പ്രിയ മാതാവും ഞങ്ങളുടെ അമ്മയുവായ കന്യാമറിയത്തിന്റെ വിമലഹൃദയം വഴിയായി അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ചെവിക്കൊള്ളേണമേ.
1. നന്മ നിറഞ്ഞ മറിയം, 1. പരിശുദ്ധ രാഞ്ജി.

ഈശോയുടെ വളര്‍ത്തു പിതാവായ വി. യൗസേപ്പിതാവെ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.

നീതു മെറിന്‍

You must be logged in to post a comment Login