വി. ഫ്രാന്‍സേസ്X കാബ്രിനി ദേവാലയത്തില്‍ അവസാന ദിവ്യബലി അര്‍പ്പിച്ചു

വി. ഫ്രാന്‍സേസ്X കാബ്രിനി ദേവാലയത്തില്‍ അവസാന ദിവ്യബലി അര്‍പ്പിച്ചു

സ്‌കിറ്റുവേറ്റ്: വി. ഫ്രാന്‍സേസ് X കാബ്രിനി ദേവാലയം അടച്ചു പൂട്ടാനുള്ള ബോസ്റ്റണിലെ റോമന്‍ കത്തോലിക്കാ അതിരൂപതയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ 11 വര്‍ഷമായി ജാഗരണ പ്രാര്‍ത്ഥനയിലൂടെ നിശബ്ദ എതിര്‍പ്പ് പ്രകടിപ്പിച്ചു വരികയായിരുന്ന ഇടവകാ അംഗങ്ങളുടെ പ്രതിഷേധത്തിന് അറുതിയായിരിക്കുന്നു.

അടച്ചുപൂട്ടരുതെന്ന ഇടവാകാംഗങ്ങളുടെ അഭിപ്രായം യു.എസ് സുപ്രീം കോടതി വിലയ്‌ക്കെടുത്തിരുന്നില്ല. അതിനാല്‍ അടച്ചു പൂട്ടാനല്ലാതെ ഇടവകാംഗങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗം ഒന്നും തന്നെയുണ്ടായിരുന്നില്ല. ഒടുവില്‍ ഞായറാഴ്ചത്തെ ദിവ്യബലിയോടെ അവര്‍ ദേവാലയം അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചു.

വിശ്വാസികളുടെ എണ്ണത്തിലുള്ള കുറവുമൂലം അതിരൂപത അടച്ചുപൂട്ടിയ 75 ദേവാലയങ്ങളില്‍ ഒന്നുമാത്രമാണ് വി. ഫ്രാന്‍സേസ് X കാബ്രിനി ദേവാലയം.

You must be logged in to post a comment Login