വി. മദര്‍ തെരേസയ്ക്ക് സമര്‍പ്പിച്ച് അരുണാചല്‍ പ്രദേശിലെ ആദ്യ കത്തോലിക്ക ആശുപത്രി

വി. മദര്‍ തെരേസയ്ക്ക് സമര്‍പ്പിച്ച് അരുണാചല്‍ പ്രദേശിലെ ആദ്യ കത്തോലിക്ക ആശുപത്രി

മിയാവോ: അരുണാചല്‍ പ്രദേശിന്റെ വടക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മിയാവോ രൂപതയിലെ ആദ്യത്തെ കത്തോലിക്ക ആശുപത്രി സെപ്റ്റംബര്‍ 8ന് കൊല്‍ക്കോത്തയിലെ വിശുദ്ധ മദര്‍ തെരേസയ്ക്ക് സമര്‍പ്പിച്ചു.

1852ല്‍ ടിബറ്റിലേക്കുള്ള യാത്രാമദ്ധ്യേ കൊല്ലപ്പെട്ട ഫ്രഞ്ച് വൈദികരായ ഫാ. ക്രിക്ക്, ഫാ. ബൗറി എന്നിവരുടെ പേരില്‍ അറിയപ്പെടുന്ന കെബിഎം ആശുപത്രി സ്ഥിതി ചെയ്യുന്നത് ചങ്കളാങ്ങ് ജില്ലയിലെ ഇഞ്ചന്‍ ഗ്രാമത്തിലാണ്.

കഴിഞ്ഞ നാലുവര്‍ഷം നീണ്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് 25 ബഡുകളുള്ള ആശുപത്രി നിര്‍മ്മിച്ചത്. പ്രദേശത്തെ ആദിവാസികളുടെ ഏക ആശ്രയമാണ് ഇന്നീ ആശുപത്രി. എല്ലാ സൗകര്യങ്ങളോടും കൂടി സെപ്റ്റംബര്‍ 8 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.

പ്രദേശവാസികള്‍ക്ക് 120 കിലോമീറ്റര്‍ അകലെയുള്ള ആസാമിലെ ആശുപത്രിയെ ആശ്രയിക്കുന്നതിനു പകരം സ്വന്തം സംസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സതേടാം. സമര്‍പ്പിത ചടങ്ങില്‍ മിയാവോ രൂപത ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ എസ്ഡിബി പറഞ്ഞു.

You must be logged in to post a comment Login