വി. മിഖായേലിന്റെ നാമത്തിലുള്ള കപ്പേളകള്‍

വി. മിഖായേലിന്റെ നാമത്തിലുള്ള കപ്പേളകള്‍

ദൈവത്തെ പോലെ ആരുണ്ട്? എന്ന് ചോദിച്ചു കൊണ്ട് സാത്താനെ നേരിട്ട പ്രധാന ദൂതനാണ് വി. മിഖായേല്‍. തിന്മയോട് പോരാടുന്ന ക്രൈസ്തവരുടെ സംരക്ഷനായിട്ടാണ് മിഖായേല്‍ അറിയപ്പെടുന്നത്. വി. മിഖായേലിന്റെ നാമധേയത്തിലുള്ള അഞ്ച് പള്ളികളെ പരിചയപ്പെടാം.

ഇറ്റലിയിലെ ഗര്‍ഗനോയിലുള്ള സെന്റ് മൈക്കിള്‍സ് ഗുഹ

പരിപാവനത കൊണ്ട് വി. ഫ്രാന്‍സിസ് അസീസ്സി പോലും കയറാന്‍ മടിച്ചിരുന്ന കപ്പേളയാണിത്. ഇറ്റലിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിലൊന്നാണിത് എന്ന പൊതുവെയുള്ള വിശ്വാസം. സ്വീഡനിലെ വി. ബ്രിജിത്ത്, വി. ബര്‍ണാഡ്, വി. പാേ്രദ പിയോ തുടങ്ങിയ വിശുദ്ധരും ഏഴോളം പാപ്പാമാരും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചതായി രേഖകളുണ്ട്. 490 എഡിയില്‍ നടന്നതായി വിശ്വസിക്കപ്പെടുന്ന അത്ഭുത സംഭവങ്ങളെ തുടര്‍ന്നാണ് ഈ ഗുഹ കപ്പേളയായി മാറിയതെന്നാണ് ചരിത്രം.

അയര്‍ലണ്ടിലെ കിലമ്ഹില്ലിലെ സെന്റ് മൈക്കിള്‍സ് കപ്പേള

എഡി 550 ല്‍ വി. സെനന്‍ ആണ് ഈ കപ്പേള പ്രതിഷ്ഠിച്ചത്. പില്‍ക്കാലത്ത് ഇത് അനേക നാള്‍ പരിത്യക്തമായി കിടന്നു.

എന്നാല്‍ 1632 ല്‍ അന്നാട്ടുകാരിയായ ഒരു സ്ത്രീക്ക് തുടരെത്തുടരെ ചില ദര്‍ശനങ്ങളുണ്ടായി. തകര്‍ന്നു കിടക്കുന്ന പള്ളിയുടെ ഉള്ളില്‍ സൗഖ്യദായകമായ ഒരു നീരുവയുണ്ടെന്നായിരുന്നു, സന്ദേശം. ഒരു ചെറിയ കുതിരയുടെ പുറത്തു കയറിയാണ് അവര്‍ പള്ളിയിലെത്തിയത്. കുതിരയുടെ സഹായത്തില്‍ അവര്‍ ആ നീരുവ കണ്ടുപിടിച്ചു. ഗൗട്ട് എന്ന രോഗത്താല്‍ വലയുകയായിരുന്ന ആ സ്ത്രീ തല്ക്ഷണം സുഖം പ്രാപിച്ചു എന്ന് അവര്‍ സാക്ഷ്യം പറഞ്ഞു. ഇക്കാര്യം ഉടനെ അവര്‍ സ്ഥലത്തെ വികാരിയച്ചനെ അറിയിച്ചു. അദ്ദേഹം എത്തി വെള്ളം കുടിക്കകയും രോഗസൗഖ്യം നേടുകയും ചെയ്തു. വാര്‍ത്ത നാടെങ്ങും പരന്നു. അതൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറി. മെത്രാനെത്തി കപ്പേള പുനര്‍ പ്രതിഷ്ഠ ചെയ്തു.

ഫിലിപ്പൈന്‍സിലെ മനിലയിലുള്ള സാന്‍ മിഖുവേല്‍ ദേവാലയം

1603 ല്‍ ഈശോ സഭക്കാര്‍ ഇവിടെ ഒരു സമൂഹം സ്ഥാപിച്ചു. അതോടൊപ്പമാണ് ഈ ദേവാലയം സ്ഥാപിതമായത്. മനിലയിലെ പ്രോ കത്തീഡ്രല്‍ ആയി വളര്‍ന്ന ഈ പള്ളി രണ്ടാം ലോകമഹായുദ്ധ കാലത്ത് തകര്‍ന്നിടിഞ്ഞു.

1986 ല്‍ ഇത് വി. മിഖായേലിന്റെയും പ്രധാന ദൂതരുടെയും നാമത്തിലുള്ള ഒരു ദേശീയ കപ്പേളയായി മാറി. ബരോക്ക് രീതിയിലുള്ള രണ്ട് മണിമാളികകള്‍ ഇതിന്റെ സവിശേഷതയാണ്.

ഫ്‌ളോറിഡയിലെ സെന്റ് മൈക്കിള്‍സ് ചാപ്പല്‍

ഈ കപ്പേളയ്ക്കു പിന്നിലെ കഥയിങ്ങനെ: തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് മരണാസന്നനായി കിടന്നിരുന്ന ഒരു ബാലന്‍ തന്നെ രക്ഷിക്കണമെന്ന് വി. മിഖായേലിനോട് പ്രാര്‍ത്ഥിച്ചു. ഉടനെ ദൂതന്റെ ഒരു രൂപം വേണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. രൂപം കിട്ടിയപ്പോള്‍ ബാലന്‍ അതിനെ പുല്‍കി. അന്നേരം ദൂതന്‍ അവന്റെ മുന്നില്‍ പ്രത്യക്ഷനായെന്നും വിസ്മയകരമായി അവന്‍ സുഖം പ്രാപിച്ചുവെന്നുമാണ് സാക്ഷ്യം. നന്ദി സൂചകമായി അവന്റെ മാതാപിതാക്കള്‍ പണി കഴിപ്പിച്ചതാണ് ഈ കപ്പേള. ആ ബാലന്‍ 2007 ലാണ് മരണമടഞ്ഞത്.

യുകെയിലെ വെസ്റ്റ്മിനിസ്ട്രര്‍ കത്തീഡ്രലിലുള്ള തിരുഹൃദയത്തിന്റെയും വി. മിഖായേലിന്റെയും ചാപ്പല്‍

വെസ്റ്റ്മിനിസ്ട്രര്‍ കത്തീഡ്രലിലെ ഏറ്റവും വര്‍ണാഭമായ ചാപ്പലുകളിലൊന്നാണിത്. ദിവ്യ സക്രാരിയുടെ കത്തീഡ്രലിന്റെ വടക്കു ഭാഗത്താണ്, ഈ ചാപ്പല്‍.

 

ഫ്രേസര്‍

You must be logged in to post a comment Login