വി.മിഖായേല്‍ മാലാഖയോടുള്ള ജപം രചിക്കപ്പെട്ടതെങ്ങനെ?

വി.മിഖായേല്‍ മാലാഖയോടുള്ള ജപം രചിക്കപ്പെട്ടതെങ്ങനെ?

ദൈവത്തെ പോലെ സാത്താനും ശക്തിയുണ്ട്. നമ്മുടെ വിശ്വാസം എപ്പോഴും ഇത്തരം ദുഷ്ട ശക്തികളാല്‍ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു പരീക്ഷണത്തിനിടയിലാണ് മിഖായേല്‍ മാലാഖയോടുള്ള ജപവും ഉരുത്തിരിയുന്നത്.

ലിയോ XIIIമന്‍ പാപ്പ അന്നും പതിവുപോലെ ബലിയര്‍പ്പിച്ചു. എന്നാല്‍ ബലി അര്‍പ്പണത്തിനു ശേഷം പാപ്പ നിര്‍വികാരനായി എന്തോ നോക്കി നില്ക്കുന്നത് അദ്ദേഹവുമായ് അടുപ്പമുള്ളവര്‍ ശ്രദ്ധിച്ചു. അല്‍പ്പസമയത്തിനു ശേഷം സ്ഥലകാലബോധം തിരിച്ചെടുത്ത പാപ്പ നേരെ തന്റെ മുറിയിലേക്ക് പോയി വാതിലടച്ചിരിപ്പായി. അരമണിക്കൂര്‍ കഴിഞ്ഞ് പാപ്പയ്ക്ക് കുഴപ്പമൊന്നുമില്ലല്ലൊ എന്നറിയാനായി അദ്ദേഹത്തെ ശുശ്രൂഷിക്കുന്നവര്‍ വാതിലില്‍ മുട്ടി. മിഖായേലിനോടുള്ള പ്രാര്‍ത്ഥന ഒരു പേപ്പറില്‍ എഴുതിയാണ് അവര്‍ക്കു മുന്‍പിലേക്ക് അദ്ദേഹം വന്നത്. അന്നു മുതല്‍ മുടങ്ങാതെ പാപ്പ മിഖായേല്‍ മാലാഖയോടുള്ള ജപം ചൊല്ലുവാന്‍ തുടങ്ങി.

പിന്നീട് പാപ്പ പ്രാര്‍ത്ഥന എഴുതുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പങ്കുവച്ചു. ദുഷ്ടശക്തികള്‍ റോമിനെ വലയം ചെയ്യുന്നതായി പാപ്പ കണ്ടു. വേറൊരു ദര്‍ശനത്തില്‍ ദൈവവും സാത്താനുമായുള്ള സംഭാഷണവും പാപ്പ കേള്‍ക്കാനിടയായി. സംഭാഷണത്തില്‍ ദൈവം സാത്താന് ഏറ്റവും ഹീനമായ പ്രവര്‍ത്തി ചെയ്യുവാനുള്ള നൂറ്റാണ്ട് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. സാത്താനാകട്ടെ 20ാം നൂറ്റാണ്ട് തിരഞ്ഞെടുക്കുകയും ചെയ്തു.

എന്നാല്‍ ഈ കഥയ്ക്കു പിന്നില്‍ എത്രത്തോളം സത്യമുണ്ട് എന്ന് വ്യക്തമല്ല. 1950ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ലിയോ XIIIമന്‍ പാപ്പയുടെ പേര്‍സണല്‍ സെക്രട്ടറിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സംഭവത്തിന് ആധികാരികത നല്‍കുന്നുണ്ട്. എന്നിരുന്നാലും ഒരു കാര്യം വ്യക്തമാണ്. സാത്താനാല്‍ പരീക്ഷിക്കപ്പെടുവാന്‍ ആഗ്രഹമില്ലെങ്കില്‍ പ്രാര്‍ത്ഥിക്കുക.

You must be logged in to post a comment Login