വീട്ടിലിരുന്ന് ലോകയുവജന സംഗമവാര്‍ത്തകള്‍ അറിയാം

വീട്ടിലിരുന്ന് ലോകയുവജന സംഗമവാര്‍ത്തകള്‍ അറിയാം

പോളണ്ട്: ജൂലൈ 27-31 വരെ നടക്കുവാന്‍ പോകുന്ന ലോകയുവജനസംഗമത്തിന് ക്രാക്കൗ തയ്യാറെടുക്കുകയാണ്. ക്രക്കൗവില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ പോളണ്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തല്‍സമയം അറിയാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനായി താഴെപ്പറയുന്ന ഏതെങ്കിലും ട്വിറ്റര്‍ അക്കൗണ്ടുകള്‍ സന്ദര്‍ശിച്ചാല്‍ മതി.

ഡബ്ലുവൈഡി വെബ്‌സൈറ്റ്: ലോക യുവജന സംഗമത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്‍പത് വ്യത്യസ്ത ഭാഷകളില്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംഗമത്തിലെ വാര്‍ത്തകളും അലേര്‍ട്ടുകളും സൈറ്റില്‍ ലഭ്യമാണ്. മാത്രമല്ല, ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിലൂടെ പോളണ്ടില്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കും.

മാര്‍പാപ്പയുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം: പാപ്പയുടെ ചിത്രങ്ങളും വാക്കുകളും കൊണ്ട് ദിവസേന അപ്‌ഡേഷനുകള്‍ പ്രതീക്ഷിക്കാം. ഒന്‍പത് ഭാഷകളില്‍ ഇതും ലഭ്യമാണ്.

@ ConElPapa: പാപ്പയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന എന്ത് വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വേള്‍ഡ് യൂത്ത് ഡേ യുഎസ്എ എന്ന പേരിലുള്ള അമേരിക്കന്‍ ബിഷപ്പുമാര്‍ തുടക്കം കുറിച്ച വെബ്‌സൈറ്റില്‍ സംഘമത്തെക്കുറിച്ചുള്‌ല വിവരങ്ങള്‍ ശേഖരിക്കാം.

ലോക യുവജനസംഗമത്തിന് ഒരുങ്ങുന്നതിനായുള്ള വീഡിയോകള്‍ ലഭിക്കുന്നതിന് @നെറ്റ്‌ഫോര്‍ഗോഡ് എന്ന സൈറ്റ് സന്ദര്‍ശിക്കാം. ഇംഗ്ലീഷിലും ഫ്രഞ്ചിലുമാണ് ഇതില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നത്. @കുരാസ് ഓണ്‍ലൈന്‍, @ബിഷപ്പ്ബാരണ്‍, @ ഫോക്കസ് കാത്തലിക്ക് എന്നീ സൈറ്റുകളിലും വാര്‍ത്തകള്‍ ലഭ്യമാണ്.

You must be logged in to post a comment Login