വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; നിര്‍ബന്ധിത മതപ്പരിവര്‍ത്തനവും വിവാഹവും ലക്ഷ്യം?

കാസൂര്‍: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പതിനെട്ടുകാരി ക്രൈസ്തവ പെണ്‍കുട്ടിയെ ഒരു മുസല്‍മാന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി. നിര്‍ബന്ധിത മതപ്പരിവര്‍ത്തനവും വിവാഹവുമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നു. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കുകയും ക്രിസ്ത്യന്‍ അഭിഭാഷകന്‍ സര്‍ദാര്‍ മുഷ്ത്തക്ക്ഗില്ലിനെ
നിയമപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെയുള്ള നിരവധി അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിര്‍ബന്ധിത മതപ്പരിവര്‍ത്തനവും വിവാഹവുമാണ് ഈ തട്ടിക്കൊണ്ടുപോകലിന്റെ പിന്നിലെ ലക്ഷ്യമെന്ന് സര്‍ദാര്‍ മുഷ്ത്തക്ക് അഭിപ്രായപ്പെടുന്നു. ഓരോ വര്‍ഷവും ഹൈന്ദവക്രൈസ്തവ പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകലുകള്‍ക്ക് വിധേയരാകാറുണ്ട്.

You must be logged in to post a comment Login