വീണ്ടും ഐഎസ് ക്രൂരത, സിറിയയില്‍ ഭീകരര്‍ 21 ക്രൈസ്തവരെ വധിച്ചു

വീണ്ടും ഐഎസ് ക്രൂരത, സിറിയയില്‍ ഭീകരര്‍ 21 ക്രൈസ്തവരെ വധിച്ചു

സിറിയ: സിറിയയില്‍ വീണ്ടും ഐഎസ് ക്രൂരത. സിറിയന്‍ പട്ടണമായ ഖ്വരാട്ടെയ്‌നില്‍ ഐഎസ് ഭീകരര്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 21 ക്രൈസ്തവരെ വധിച്ചു. സിറിയയിലെ ഓര്‍ത്തഡോക്‌സ് സഭാതലവനാ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് എഫ്രേം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഖ്വരാട്ടെയ്ന്‍ പട്ടണം ഐഎസ് പിടിയിലായത്. തുടര്‍ന്ന് നിരവധി ക്രൈസ്തവര്‍ പട്ടണം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയുണ്ടായി. ശേഷിക്കുന്ന ക്രൈസ്തവരില്‍പ്പെട്ടവരാണ് മരിച്ചത്. ഇതു കൂടാതെ നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്രൈസ്തവ ആശ്രമങ്ങളും ദേവാലയങ്ങളും ഭീകരര്‍ നശിപ്പിച്ചു.

പട്ടണത്തില്‍ അവശേഷിച്ചിരുന്ന ക്രൈസ്തവരോട് ഐഎസ് നിയമങ്ങള്‍ അനുസരിക്കാനും ഇസ്ലാം മതവിശ്വാസം സ്വീകരിക്കാനും ആവശ്യപ്പെട്ട് ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതു നിരസിച്ച ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രിസ്ത്യാനികളായ അഞ്ചു പേരെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നും ഇവരും കൊല്ലപ്പെട്ടിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് എഫ്രേം പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയവരില്‍ ചിലരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം മോചനദ്രവ്യം ലഭിച്ചതിനുശേഷമാണ് വിട്ടയച്ചത്. ഇതിനും പുറമേ െൈലംഗിക ക്രൂരകൃത്യങ്ങളുള്‍പ്പെടെ പല കിരാതമായ പ്രവൃത്തികളും ഭീകരര്‍ നടത്തുന്നുണ്ടെന്നും പാത്രിയാര്‍ക്കീസ് എഫ്രേം വെളിപ്പെടുത്തി. ഐഎസ് ക്രൂരത നാളുകളായി തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അടുത്ത കാലത്ത് അത് കൂടുതല്‍ ശക്തയാര്‍ജ്ജിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login