വീണ്ടും ഐഎസ് ഭീകരത, ഇറാഖിലെ പുരാതന ക്രൈസ്തവാശ്രമം തീവ്രവാദികള്‍ തകര്‍ത്തു

മൊസൂള്‍: ഇറാഖിലെ അതിപുരാതനമായ ക്രൈസ്തവാശ്രമം ഐഎസ് ഭീകരര്‍ തകര്‍ത്തു. 1400 വര്‍ഷം പഴക്കമുള്ള സെന്റ് ഏലിയാസ് ആശ്രമമാണ് തകര്‍ക്കപ്പെട്ടത്. ക്രൈസ്തവര്‍ തങ്ങളുടെ പുണ്യകേന്ദ്രമായി കണക്കാക്കിയിരുന്ന ആശ്രമമാണിത്. ഇറാഖിലെ യുഎസ് സൈനികര്‍ ഈ ആശ്രമത്തിലെത്തി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. സംഭവം തന്നെ ഞെട്ടിച്ചുവെന്നും ഇറാഖില്‍ നിന്നും തങ്ങളെ പൂര്‍ണ്ണമായും തുടച്ചു നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ഇറാഖിലെ കത്തോലിക്കാ വൈദികനായ ഫാദര്‍ തോബിത് ഹബീബ് പറഞ്ഞു.

You must be logged in to post a comment Login