വൃക്കദാന ചരിത്രത്തിലേക്ക് ഒരു വൈദികന്‍ കൂടി: യുകെയില്‍ നിന്ന് ഫാ. ജിന്‍സണ്‍ മുട്ടത്തിക്കുന്നേല്‍

വൃക്കദാന ചരിത്രത്തിലേക്ക് ഒരു വൈദികന്‍ കൂടി: യുകെയില്‍ നിന്ന് ഫാ. ജിന്‍സണ്‍ മുട്ടത്തിക്കുന്നേല്‍

ലണ്ടന്‍: ആത്മസമര്‍പ്പണത്തിന്റെയും സ്വയംത്യാഗത്തിന്റെയും ക്രിസ്തുസാക്ഷ്യവുമായി വീണ്ടും ഒരു വൈദികന്‍ പീഠത്തില്‍ കൊളുത്തിവച്ച വിളക്കായി ലോകത്തിന് മുമ്പില്‍ ഉയര്‍ന്നുപ്രശോഭിക്കുന്നു. കണ്ണൂര്‍ സ്വദേശിയായ ഫാ. ജിന്‍സണ്‍ മുട്ടത്തിക്കുന്നേല്‍ കപ്പൂച്ചിനാണ് വൃക്കദാനം ചെയ്തുകൊണ്ട് കരുണയുടെ വര്‍ഷത്തില്‍ പരസ്‌നേഹത്തിന്റെ പുതിയ മാതൃകയായി മാറിയിരിക്കുന്നത്.

യുകെയില്‍ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കൗണ്‍സിലിംങില്‍ ഉപരിപഠനം നടത്തുന്ന അച്ചന്‍ ഒരു വര്‍ഷമായി ഇവിടെയുണ്ട്. പ്രാര്‍ത്ഥനയുടെ ഏകാന്ത നിമിഷങ്ങളില്‍ ദൈവം നല്കിയ പ്രചോദനമാണ് വൃക്കദാനത്തിന് പ്രേരിപ്പിച്ചതെന്ന് അച്ചന്‍ പറയുന്നു.

പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെയും ഫാ. ഡേവീസ് ചിറമ്മേലിന്റെയും മാതൃക തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.  ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയിലായിരുന്നു വൃക്കദാന ശസ്ത്രക്രിയ നടന്നത്.

2008 ലാണ് ഇദ്ദേഹം വൈദികനായത്. ഒമ്പതു മാസങ്ങള്‍ക്ക് മുമ്പെടുത്ത തീരുമാനമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായത്.  എല്ലാ പരിശോധനകളും  ശരിയായി വന്നപ്പോള്‍ മാത്രമാണ് അധികാരികളോട് പോലും വൃക്കദാനം ചെയ്യാനുള്ള തീരുമാനം അറിയിച്ചത്.

You must be logged in to post a comment Login