വൃദ്ധദിനത്തില്‍ മാര്‍ ക്രിസോസ്റ്റത്തിന് പറയാനുള്ളത്…

വൃദ്ധദിനത്തില്‍ മാര്‍ ക്രിസോസ്റ്റത്തിന് പറയാനുള്ളത്…

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് എത്ര വയസായിട്ടുണ്ടാവും? കൃത്യമായി പറഞ്ഞാല്‍ തൊണ്ണൂറ്റിയെട്ട് വയസ്. 1918 ലാണ് അദ്ദേഹം ജനിച്ചത്. പക്ഷേ പ്രായത്തെ വെല്ലുന്ന ചെറുപ്പമാണ് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയായ ഇദ്ദേഹത്തിന്.

താന്‍ നൂറിലെത്തിയിട്ടില്ല എന്ന മട്ടും ഭാവവുമാണ് അദ്ദേഹത്തിന്. തന്റെ പ്രായക്കുറവിന് അദ്ദേഹം കണ്ടെത്തുന്ന കാരണം മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹവും കരുതലുമാണ്. മറ്റുള്ളവരുടെ സ്‌നേഹവും പരിഗണനയും പ്രായത്തെ തോല്പിക്കാന്‍ കഴിയുന്ന ഘടകങ്ങളാണെന്ന് അദ്ദേഹത്തിനറിയാം.

അതുകൊണ്ട് മാര്‍ ക്രിസോസ്റ്റം പറയുന്നു, പ്രായം പ്രായത്തിന്റെ വഴിക്ക് പോകട്ടെ. വൃദ്ധര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും കരുതുലും കുറഞ്ഞുവരുന്നതായിട്ടുള്ള അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

വൃദ്ധജനങ്ങളെ പരിഗണിക്കാന്‍ അവര്‍ നമ്മുടെ സമൂഹത്തിനും കുടുംബത്തിനും ചെയ്ത നന്മകളെ അനുസ്മരിക്കുക എന്നൊരു നിര്‍ദ്ദേശം കൂടിയുണ്ട് ഇദ്ദേഹത്തിന്..

സന്തുഷ്ടനായിരിക്കുകയും എല്ലാ കാര്യത്തിലും നന്മ കാണുകയും ചെയ്യുക. പ്രായം നിങ്ങളെ കീഴടക്കുകയില്ല. മാര്‍ ക്രിസോസ്റ്റം പറയുന്നു.
ബി

You must be logged in to post a comment Login