വൃദ്ധമാതാപിതാക്കള്‍ പാര്‍ശ്വവത്കരിക്കപ്പെടേണ്ടവരല്ല: ഫ്രാന്‍സിസ് പാപ്പ

വൃദ്ധമാതാപിതാക്കള്‍ പാര്‍ശ്വവത്കരിക്കപ്പെടേണ്ടവരല്ല: ഫ്രാന്‍സിസ് പാപ്പ

download (3)വൃദ്ധജനങ്ങളോട് എന്നും തന്റെ അനുകമ്പയും പരിഗണനയും കാണിച്ചിട്ടുള്ള ആളാണ് ഫ്രാന്‍സിസ് പാപ്പ. തിരക്കേറിയ പുതിയ ജീവിതസാഹചര്യങ്ങളില്‍ വൃദ്ധമാതാപിതാക്കള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നതിനെക്കുറിച്ചും അവഗണിക്കപ്പെടുന്നതിനെക്കുറിച്ചും നിരവധി തവണ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. വൃദ്ധമാതാപിതാക്കള്‍ക്ക് കുടുംബത്തിലുള്ള സ്ഥാനത്തെക്കുറിച്ചും പുതുതലമുറയുടെ രൂപവത്കരണത്തില്‍ അവര്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും മാര്‍പാപ്പ വാചാലനായി. ഇവര്‍ക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. അവരെ അടിച്ചമര്‍ത്തുന്നത് കൊലപാതകത്തിനു തുല്യമാണെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു. ആഗോളവത്കരണത്തിന്റെ ഈ കാലത്ത് ഉപഭോഗസംസ്‌കാരത്തിനു പിന്നാലെ പായുകയാണ് പുതിയ തലമുറ. ഉപയോഗമില്ലാത്ത എന്തിനേയും വലിച്ചെറിയുന്ന കൂട്ടത്തില്‍ മാതാപിതാക്കളും വെറും പാഴ്‌വസ്തുക്കളായി മാറുന്നു. ചിലയിടങ്ങളില്‍ പ്രതികരിക്കാന്‍ പോലും ഇവര്‍ക്ക് ശക്തിയില്ലാതായി വരുന്നു. നിശബ്ദരായി എല്ലാം സഹിക്കുക മാത്രമാണ് ഇവര്‍ ചെയ്യുക.തന്റെ സ്വഭാവരൂപവത്കരണത്തിലും പൗരോഹിത്യജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയ ആളായിരുന്നു തന്റെ മുത്തശ്ശിയെന്നും ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. പ്രായമായവരെ പാര്‍ശ്വവത്കരിക്കപ്പെട്ടവരായി അകറ്റിനിര്‍ത്തുന്നത് ഏറ്റവും വലിയ പാപങ്ങളിലൊന്നാണ്. വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ ഒരുവനെ സഹായിക്കുന്നത് മുത്തച്ഛനോ മുത്തശ്ശിയോ ആണ്. അവരുടെ സാമീപ്യവും പരിചരണവും ഒരനുഗ്രഹമാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

You must be logged in to post a comment Login