വെടിക്കെട്ടുകള്‍ക്ക് കുറവിലങ്ങാട്- ഭരണങ്ങാനം മാതൃക

വെടിക്കെട്ടുകള്‍ക്ക് കുറവിലങ്ങാട്- ഭരണങ്ങാനം മാതൃക

കുറവിലങ്ങാട്: ഇപ്പോള്‍ തീ പിടിച്ച ചര്‍ച്ച വെടിക്കെട്ടുകളെക്കുറിച്ചാണ്. തിരുനാളുകള്‍ക്ക് വെടിക്കെട്ട് വേണോ വേണ്ടയോ? കൊല്ലം പരവൂരിലെ വെടിക്കെട്ട് അപകടമാണ് ഈ ചര്‍ച്ചകള്‍ക്ക് തീ കൊളുത്തിയത്. ഇതിനെതുടര്‍ന്ന് പല ക്ഷേത്രങ്ങളും ഉത്സവങ്ങള്‍ക്ക് വെടിക്കെട്ടുകള്‍ ഒഴിവാക്കിയതായി വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ ഈ തീരുമാനം കാലേകൂട്ടി നടപ്പില്‍ വരുത്തിയ രണ്ട് ദേവാലയങ്ങളാണ് കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയും ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രവും. അല്‍ഫോന്‍സാ തീര്‍ത്ഥകേന്ദ്രത്തിലെ പ്രഥമ റെക്ടറായിരുന്ന റവ. ഡോ ജോസഫ് തടത്തിലാണ് തിരുനാളുകള്‍ക്ക് കരിമരുന്ന് പ്രകടനം പൂര്‍ണ്ണമായും ഒഴിവാക്കിയത്.

2010 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നു. അല്‍ഫോന്‍സാമ്മയുടെ ജീവിതലാളിത്യമായിരുന്നു ഇത്തരമൊരു തീരുമാനത്തിന് അച്ചനെ പ്രേരിപ്പിച്ചത്. കുറവിലങ്ങാട് തിരുനാളിനും കരിമരുന്ന് പ്രയോഗിക്കാറില്ല. പകരം ആ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും. പാലാ രൂപതയില്‍ വെടിക്കെട്ടുകള്‍ നിരോധിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സര്‍ക്കുലറര്‍ ഇറക്കിയതിനും മുമ്പായിരുന്നു ഇടവകതലത്തിലുള്ള ഇത്തരം തീരുമാനങ്ങള്‍.

1964 ല്‍ കുറവിലങ്ങാട് തിരുനാളിലെ വെടിക്കെട്ട് അപകടത്തില്‍ മൂന്നുപേര്‍ മരണമടഞ്ഞിരുന്നു.

You must be logged in to post a comment Login