വെനസ്വേല പ്രസിഡന്റിന് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്

വെനസ്വേല പ്രസിഡന്റിന് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്

വത്തിക്കാന്‍: രാജ്യത്ത് അരങ്ങേറിയ പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വെനസ്വേല പ്രസിഡന്റിന് കത്തെഴുതി. മാര്‍പാപ്പയുടെ കത്തിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വത്തിക്കാന്‍ മാധ്യമ ഓഫീസ് മേധാവി ഫാദര്‍ ഫെഡറികോ ലൊംബാര്‍ഡി അംഗീകരിച്ചുവെങ്കിലും കത്തിലെ വിവരങ്ങളെക്കുറിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഭക്ഷണത്തിനും മറ്റ് അത്യാവശ്യ സാധനങ്ങളും കണ്ടെത്താന്‍ വലയുകയാണ് ജനങ്ങള്‍. ഇതേതുടര്‍ന്ന് പിടിച്ചു പറിയും കള്ളക്കച്ചവടവും രാജ്യത്ത് പെരുകിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ്സ് പാപ്പ പ്രസിഡന്റിന് കത്തയക്കുന്നത്.

വെനസ്വേലയിലെ സാഹചര്യങ്ങള്‍ ഫ്രാന്‍സിസ് പാപ്പ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നതെന്ന് ലൊംബാര്‍ഡി പറഞ്ഞു.

You must be logged in to post a comment Login