വെനീസ് ചലച്ചിത്രമേളയില്‍ പ്രകാശനത്തിനൊരുങ്ങി “ജീസസ് വിആര്‍ – ദി സ്റ്റോറി ഓഫ് ക്രൈസ്റ്റ്”

വെനീസ് ചലച്ചിത്രമേളയില്‍ പ്രകാശനത്തിനൊരുങ്ങി “ജീസസ് വിആര്‍ – ദി സ്റ്റോറി ഓഫ് ക്രൈസ്റ്റ്”

ജീസസ് വിആര്‍ – ദി സ്റ്റോറി ഓഫ് ക്രൈസ്റ്റ് എന്ന വെര്‍ച്ച്വല്‍ സിനിമ എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇത്തവണത്തെ വെനീസ് ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ മേളയില്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ഫീച്ചര്‍ സിനിമയായാണ് പ്രദര്‍ശിപ്പിക്കുക.

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, യേശുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിനിമയാണിത്. സിനിമ കാണുന്നവര്‍ക്ക് യേശുവിന്റെ കൂടെ നടക്കുന്ന അനുഭവമാണ് ലഭിക്കുക. അവിടുത്തെ ജ്ഞാനസ്‌നാനത്തിലും, മലയിലെ പ്രസംഗത്തിലും, അന്ത്യത്താഴത്തിലും, കുരിശുമരണത്തിലും യേശുവിന്റെ കൂടെയുള്ളവര്‍ക്കൊപ്പമാണ് നാമെന്ന്, വിര്‍ച്ച്വല്‍ റിയാലിറ്റിയായ സിനിമ കാണുമ്പോള്‍ തോന്നും. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ ഡേവിഡ് ഹാന്‍സെന്‍ പറഞ്ഞു.

You must be logged in to post a comment Login