വെളളത്തില്‍ മുങ്ങിയ ശ്രീലങ്കയ്ക്ക് സഹായവുമായി സലേഷ്യന്‍ സഭ

വെളളത്തില്‍ മുങ്ങിയ ശ്രീലങ്കയ്ക്ക് സഹായവുമായി സലേഷ്യന്‍ സഭ

കൊളംബോ: പേമാരി വിതച്ച ദുരിതത്തില്‍ പെട്ടുപോയ ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ആശ്വാസവുമായി സലേഷ്യന്‍ സഭ രംഗത്ത്. ശ്രീലങ്കയിലെ സലേഷ്യന്‍ പ്രൊവിന്‍ഷ്യാല്‍ ഫാ. ജോസഫ് അല്‍മെയ്ദയുടെ നേതൃത്വത്തിലാണ് സഭ സഹായവിതരണം നടത്തുന്നത്.

മൂന്നു ദിവസത്തെ പേമാരിയില്‍ 37 ആളുകള്‍ കൊല്ലപ്പെടുകയും 21 പേരെ കാണാതെ പോകുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. സലേഷ്യന്‍ സഭയുടെ ഭവനങ്ങള്‍ ഇവര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ഭക്ഷണം, കുടിവെള്ളം, വസ്ത്രം തുടങ്ങിയവയും സംഘടിപ്പിച്ചുകൊടുക്കുന്നുണ്ട്.

എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും സഹായവും ഈ അവസരത്തില്‍ ആവശ്യമാണ്. എങ്കില്‍ മാത്രമേ ദുരിതബാധിതരായ എല്ലാവരെയും സഹായിക്കാന്‍ കഴിയുകയുള്ളൂ. പ്രൊവിന്‍ഷ്യാല്‍ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login