വെളുത്ത അടിമകളുടെ വിലാപകാവ്യം

വെളുത്ത അടിമകളുടെ വിലാപകാവ്യം

9dee9-irish-slavesഇത് വെളുത്ത അടിമകളുടെ കറുത്ത കഥയാണ്. കൈകാലുകള്‍ ബന്ധിക്കപ്പെട്ട് അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ബ്രിട്ടീഷ് കപ്പലുകളില്‍ കടത്തപ്പെട്ടവരുടെ കഥ. ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും അടിമകളായി ചന്തയില്‍ വില്പനക്കെത്തി. ഓരോ അനുസരണക്കേടും അതിക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. കണ്ണില്‍ ചോരയില്ലാത്ത ഉടമസ്ഥര്‍ തങ്ങളുടെ വില്പനച്ചരക്കായ ഈ അടിമകളെ യഥേഷ്ടം കെട്ടിത്തൂക്കുകയും അവരുടെ കൈകാലുകള്‍ തീയിലിട്ട് പൊള്ളിക്കുകയും ചെയ്തിരുന്നു. ചിലരെ ജീവനോട് ദഹിപ്പിക്കുകയും അവരുടെ ശിരസ്സുകള്‍ മറ്റ് അടിമകള്‍ക്കൊരു പാഠമായി ചന്തയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

നാം ആഫ്രിക്കന്‍ അടിമത്വത്തെ കുറിച്ചു മാത്രമേ കേട്ടിട്ടുള്ളൂ. ഇത് ജെയിംസ് ആറാമന്റെയും ചാള്‍സ് ഒന്നാമന്റെയും കാലത്തെ അടിമത്തം. ഐറിഷുകാരെയാണ് അവര്‍ അടിമകളാക്കിയിരുന്നത്. മനുഷ്യത്വത്തിന്റെ മൂല്യം അങ്ങേയറ്റം താഴ്ത്തിക്കെട്ടുന്ന ഈ കിരാത രീതി ബ്രിട്ടനിലെ ഒലിവര്‍ ക്രോംവെല്ലും പിന്‍തുടര്‍ന്നിരുന്നു.

ഐര്‍ലണ്ടിന്റെ മക്കള്‍ ഏറ്റുവാങ്ങിയ ഈ അടിമവ്യാപാരം തുടങ്ങിയത് ജെയിംസ് ആറാമന്‍ രാജാവാണ്. 30000 തടവുപുള്ളികളെ പിടിച്ച് അമേരിക്കന്‍ ഭൂഖണ്ഢത്തിലേക്ക് കടത്തിയതായിരുന്നു, തുടക്കം. 1625 ലായിരുന്നു, അത്. ഈ അടിമകളെ അവര്‍ വെസ്റ്റ് ഇന്‍ഡീസില്‍ താമസമാക്കിയ ഇംഗ്ലീഷുകാര്‍ക്ക് വിറ്റു. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആന്റിഗ്വയിലും മോണ്ട്‌സെറാത്തിലും വില്‍ക്കപ്പെടുന്ന അടിമകളില്‍ 70 ശതമാനം ഐറിഷ് അടിമകളായിരുന്നു. വൈകാതെ ഇംഗ്ലീഷ് വ്യാപാരികളുടെ മനുഷ്യവ്യാപര ഇരകളുടെ ഭൂരിഭാഗം ഐറിഷുകാരായി മാറി. അമേരിക്കയില്‍ ആദ്യകാലത്തെ അടിമകളില്‍ സിംഹഭാഗവും ഐറിഷുകാരായിരുന്നു.

1641 മുതല്‍ 1652 വരെയുള്ള കാലഘട്ടത്തില്‍ ഇംഗ്ലീഷുകാര്‍ കൊന്നുകൂട്ടിയത് അഞ്ചുലക്ഷം ഐറിഷ് അടിമകളെയാണ്. അടിമച്ചന്തയില്‍ വിറ്റത് മുന്നുലക്ഷവും. പത്തു വര്‍ഷം കൊണ്ട് 15 ലക്ഷത്തില്‍ നിന്നു ആറുലക്ഷമായി ഐറിഷ് ജനസംഖ്യ ചുരുങ്ങി.

അറ്റ്‌ലാന്റിക്കിനു കുറുകെയുള്ള അടിമക്കപ്പല്‍ യാത്രകളില്‍ ഐറിഷ് പുരുഷന്മാരെ തങ്ങളുടെ ഭാര്യമാരെയും മക്കളെയും കൂടെ കൂട്ടാന്‍ ബ്രിട്ടീഷുകാര്‍ അനുവദിക്കാതിരുന്നതു മൂലം കുടുംബങ്ങള്‍ ചിന്നഭിന്നമായി. നിസഹായരായ ജനത. വീടു നഷ്ടപ്പെട്ട സ്ത്രീകളും കുട്ടികളും. എല്ലാവരെയും ലേലം വിളിച്ചു വിറ്റു, ബ്രിട്ടീഷുകാര്‍.

1650 കളില്‍ 10 നും 14 നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷത്തോളം ഐറിഷ് കുട്ടികളെയാണ് മാതാപിതാക്കളില്‍ നിന്നകറ്റി വെസ്റ്റിന്‍ഡീസിലും വിര്‍ജീനിയയിലും ന്യൂ ഇംഗ്ലണ്ടിലും കൊണ്ടു പോയി വിറ്റത്. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും ഐറിഷ് അടിമകളുടെ അവസ്ഥ കന്നുകാലികള്‍ക്ക് സമമായിരുന്നു.

അക്കാലത്ത് ആഫ്രിക്കന്‍ അടിമവ്യവസായം നാമ്പെടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. കത്തോലിക്കാ ദൈവശാസ്ത്രം പഠിക്കാത്ത ആഫ്രിക്കന്‍ അടിമകളോട് കുറേക്കുടി മാന്യമായാണ് ബ്രിട്ടീഷുകാര്‍ പെരുമാറിയിരുന്നതെന്ന് ചരിത്രത്തില്‍ വ്യക്തമായ രേഖകളുണ്ട്. 1600 കളില്‍ ഐറിഷ് അടിമകകളേക്കാള്‍ പത്തിരട്ടി വില കൂടുതലായിരുന്നു, ആഫ്രിക്കന്‍ അടിമകള്‍ക്ക്. ഐറിഷ് അടിമകളെ ചാട്ട കൊണ്ടടിച്ച് കൊന്നാല്‍ അക്കാലത്ത് അത് കുറ്റമേയല്ലായിരുന്നു.

ഐറിഷ് സ്ത്രീകളെ തങ്ങളുടെ ഉപഭോഗത്തിനായും ലാഭത്തിനായും മാത്രം വളര്‍ത്തിയിരുന്നു, ഇംഗ്ലീഷ് ഉടമസ്ഥര്‍. അടിമകളുടെ മക്കളും അടിമകളായിരുന്നതിനാല്‍ അവരും യജമാനന്റെ വീട്ടില്‍ പണിയെടുത്തു. ഒരു ഐറിഷ് സ്ത്രീ ഏതെങ്കിലും വിധേന സ്വാതന്ത്ര്യം നേടിയാല്‍ തന്നെ അവളുടെ മക്കള്‍ അടിമകളായി തുടരുമെന്നതിനാല്‍ അവരും സ്വാതന്ത്ര്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു, പതിവ്.

ഇംഗ്ലീഷു വ്യാപാരബുദ്ധിയുടെ മറ്റൊരു കണ്ടുപിടിത്തമായിരുന്നു, മുളാറ്റോ അടിമകള്‍ എന്ന സങ്കരയിനം. ആഫ്രിക്കന്‍ പുരുഷഅടിമകളുമായി ചേര്‍ത്ത് ഐറിഷ് സ്ത്രീകളില്‍ നിന്നു പിറക്കുന്ന സന്താനങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടുമെന്നവര്‍ കണക്കുകൂട്ടി. കച്ചവടലാക്കോടെ അത് പ്രാവര്‍ത്തികമാക്കി. 1681 ല്‍ ഈ കച്ചവട സമ്പ്രദായം നിയമം മൂലം നിരോധിക്കും വരെ ഇത് തുടര്‍ന്നു.

ഒരു നൂറ്റാണ്ടിലേറെക്കാലം ആയിരക്കണക്കിന് ഐറിഷ് അടിമകളെ ഇംഗ്ലണ്ട് വ്യാപാരം ചെയ്തു. 1798 ലെ ഐറിഷ് ലഹളയ്ക്കു ശേഷം ആയിരക്കണക്കിന് ഐറിഷ് അടിമകളെ അമേരിക്കയിലും ആഫ്രിക്കയിലും വിറ്റിട്ടുണ്ടെന്നതിന് രേഖകളുണ്ട്. കഠിനവും കിരാതവുമായ ചൂഷണങ്ങളാണ് ഐറിഷ് അടിമകള്‍ക്കും ആഫ്രിക്കന്‍ അടിമകള്‍ക്കും നേരിടേണ്ടി വന്നത്. ഒരിക്കല്‍, ഒരു ബ്രിട്ടിഷ് കപ്പല്‍ 1302 അടിമകളെയാണ്, അവരെ നിലനിര്‍ത്തിയാല്‍ തങ്ങള്‍ക്ക് സുഭിക്ഷമായി ഭക്ഷണം കഴിക്കാനാവില്ലെന്ന കാരണത്താല്‍ അറ്റ്‌ലാന്റിക്കില്‍ തള്ളിയത്!

1839 ലാണ് പൈശാചികമായ ഈ ക്രൂരതയ്ക്ക് അറുതി വന്നത്. അടിമ വ്യവസായം എന്നു കേള്‍ക്കുമ്പോള്‍ ആഫ്രിക്കന്‍ അടിമത്വം മാത്രമാണ് ഇന്ന് ലോകത്തിന് അറിയാവുന്നത്. എന്നാല്‍ അതിനേക്കാള്‍ ക്രൂരമായ മനുഷ്യത്വനിരാസങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ടെന്നതാണ് വിസ്മൃതമായ യാഥാര്‍ഥ്യം!
ഫ്രേസര്‍.

You must be logged in to post a comment Login