വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കായി സഭയുടെ സഹായാഭ്യര്‍ത്ഥന

വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കായി സഭയുടെ സഹായാഭ്യര്‍ത്ഥന

downloadമ്യാന്‍മര്‍: വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കായി യാന്‍ഗോന്‍ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോയുടെ സഹായാഭ്യര്‍ത്ഥന. നാശനഷ്ടങ്ങളുടെ കണക്കുകള്‍ തിട്ടപ്പെടുത്താനാവാത്തതാണെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. സ്വഭാവികമായും ദാരിദ്ര്യാവസ്ഥയിലുള്ളവരാണ് റാക്ക് ഹൈന്‍, ചിന്‍, സാഗെയ്ങ് പ്രദേശത്തുള്ളവര്‍. അടുത്തകാലത്തുണ്ടായ മതസംഘര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി കഴിയുകയാണ്. അതുകൂടാതെയാണ് പ്രകൃതിയുടെ ഈ വിളയാട്ടവും. പേമാരിയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നാല്പത്തിയാറ് പേര്‍ ഇതുവരെ മരണമടഞ്ഞു. 215,00 പേരെ ദുരിതം നേരിട്ട് ബാധിച്ചിട്ടുണ്ട്. എന്നാല്‍ കണക്കുകള്‍ ഇതിലും കൂടുതലാകാനാണ് സാധ്യത. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍ സഹായം എത്തിക്കുക എന്നത് ഏറെ ദുഷ്‌ക്കരമായിരിക്കുന്നു. ഗര്‍ഭിണികള്‍, വൃദ്ധര്‍, കുട്ടികള്‍ എന്നിവരെ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചിരിക്കുന്നതായി വോളന്റിയേഴ്‌സ് അറിയിച്ചു. ദുരിതത്തിലായിരിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ സഹായിക്കാനായി എല്ലാ സന്മനസുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കര്‍ദിനാള്‍ ബോ അഭ്യര്‍ത്ഥിച്ചു. വീടുകളില്‍ നിന്ന് ഭക്ഷണസാധനങ്ങളും മറ്റും ശേഖരിച്ച് ക്യാമ്പുകളില്‍ വിതരണം ചെയ്തുകൊണ്ട് സഭ കാരുണ്യത്തിന്റെ കതിരുകള്‍ വീശിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login