വെള്ളിയാഴ്ച മാര്‍പാപ്പ കുമ്പസാരിപ്പിക്കും

വെള്ളിയാഴ്ച മാര്‍പാപ്പ കുമ്പസാരിപ്പിക്കും

വത്തിക്കാന്‍: നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ കുമ്പസാരിപ്പിക്കുമെന്ന് പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്റെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ് അറിയിച്ചു. വൈകുന്നേരം അഞ്ചു മണിക്കായിരിക്കും കുമ്പസാരം. കരുണയുടെ വര്‍ഷത്തില്‍ അനുരഞ്ജനത്തിന്റെ ഇരുപത്തിനാല് മണിക്കൂര്‍’ എന്നതുമായി ബന്ധപ്പെട്ടാണ് നോമ്പിലെ വെള്ളിയാഴ്ച മാര്‍പാപ്പ കുമ്പസാരിപ്പിക്കുന്നത്. തന്റെ പൊന്തിഫിക്കേറ്റിന്റെ കാലത്ത് അനേകവട്ടം ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ കുമ്പസാരിപ്പിച്ചിട്ടുണ്ട്.

2014 മാര്‍ച്ച് 28 ന് അദ്ദേഹം കുമ്പസാരിക്കുന്നത് ഒരു വാര്‍ത്തയായിരുന്നു.

You must be logged in to post a comment Login