വേണം സ്ത്രീത്വത്തിന്റെ ദൈവശാസ്ത്രം: പാപ്പ

വേണം സ്ത്രീത്വത്തിന്റെ ദൈവശാസ്ത്രം: പാപ്പ

Pope-Francis1സ്ത്രീത്വത്തിന്റെ ദൈവശാസ്ത്രം വികസിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്‍ കോണ്‍ഫറന്‍സിനെ അഭിസംബോദന ചെയ്തു സംസാരിക്കവെ പറഞ്ഞു.
സഭയില്‍ സ്ത്രീകള്‍ അമ്മയായും തൊഴിലാളിയായും ചുരുങ്ങിപ്പോകരുതെന്ന് പാപ്പ പറഞ്ഞു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജോലി സ്ഥലത്തെ വിഭാഗീയത, പ്രസവ സമയത്തെ മരണം, ലൈംഗീകാതിക്രമങ്ങള്‍, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.
വുമണ്‍ ആന്‍ഡ് ദി പോസ്റ്റ് -2015 ഡിവലപ്പ്‌മെന്റ് അജന്‍ഡ- ദി ചലഞ്ചസ് ഓഫ് സസ്റ്റെയ്‌നമ്പിള്‍ ഡിവലപ്പ്‌മെന്റ് ഗോള്‍സ് എന്നതായിരുന്നു റോമില്‍ വച്ചു നടന്ന വത്തിക്കാന്‍ കോണ്‍ഫറന്‍സിന്റെ വിഷയം.
സമാധാനത്തിനും നീതിയ്ക്കും വേണ്ടിയുള്ള പാപ്പയുടെ കൗണ്‍സില്‍, ലോകത്തിലെ കത്തോലിക്കാ സ്ത്രീകളുടെ സംഘടന, ജീവിതത്തിനും കുടുംബത്തിനുമായി ലോകത്തിലെ സ്ത്രീകളുടെ കൂട്ടായ്മ എന്നിവ ഒത്തു ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് 100ഓളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു..

You must be logged in to post a comment Login