വേണ്ടത്‌ ദയാവധമല്ല, കാരുണ്യം: ആസ്‌ത്രേലിയന്‍ മെത്രാന്മാര്‍

വേണ്ടത്‌ ദയാവധമല്ല, കാരുണ്യം: ആസ്‌ത്രേലിയന്‍ മെത്രാന്മാര്‍

australiaസിഡ്‌നി: സഹനങ്ങളിലുടെ കടന്നു പോകുന്നവര്‍ക്കും മരണാസന്നര്‍ക്കും വേണ്ടത് ദയാവധമല്ല, കാരുണ്യമാണെന്ന് ആസ്‌ട്രേലിയന്‍ മെത്രാന്‍മാര്‍.

‘ആത്മഹത്യ ഏതു സാഹചര്യത്തിലും ദുരന്തമാണ്. മരണം എന്നത് എല്ലാ മനുഷ്യരും അഭിമുഖീകരിക്കുന്ന ഒന്നാണ്. അവര്‍ക്കു ആവശ്യം കാരുണ്യമാണ്. ദയാവധത്തിനുള്ള മരുന്നല്ല,’ ബിഷപ്പ് പീറ്റര്‍ കോമെന്‍സോളി പറഞ്ഞു. ‘യഥാര്‍ത്ഥമായ കരുതലും കരുണയുമാണ് ദയാവധത്തിനു പകരമുള്ള പോവഴി.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മഹത്യ പ്രശനങ്ങള്‍ പഠിക്കുന്ന ആസ്‌ത്രേലിയന്‍ മെത്രാന്‍മാരുടെ ഡെലഗേറ്റ് ആണ് ബിഷപ്പ് കോമെന്‍സോളി.

ദയാവധം ആസ്‌ത്രേലിയയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ദയാവധം നിയമാനുസൃതമാക്കാന്‍ ആസ്‌ത്രേലിയയില്‍ നീക്കം നടക്കുന്നുണ്ട്..

You must be logged in to post a comment Login