വേള്‍ഡ് യൂത്ത് ഡേയ്ക്ക് മുന്നോടിയായി റോമില്‍ ഇവരെത്തിയത് ബൈക്കുകളില്‍

വേള്‍ഡ് യൂത്ത് ഡേയ്ക്ക് മുന്നോടിയായി റോമില്‍ ഇവരെത്തിയത് ബൈക്കുകളില്‍

ക്രാക്കൗ: കഴിഞ്ഞ ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരം പാര്‍ക്കു ചെയ്ത ബൈക്കുകളാല്‍ നിറഞ്ഞിരുന്നു. ആയിരത്തി അറൂന്നൂറ് കിലോമീറ്ററുകള്‍ താണ്ടി നൂറ്റിയെണ്‍പത് ആളുകളാണ് നൂറു ബൈക്കുകളിലായി റോമില്‍ എത്തിച്ചേര്‍ന്നത്.

ജൂലൈ മാസത്തില്‍ ക്രക്കൗവില്‍ നടക്കാന്‍ പോകുന്ന ലോക യുവജനസംഗമത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക എന്നതായിരുന്നു ബൈക്കിലെത്തിയ ആളുകളുടെ ലക്ഷ്യം. 171 ആത്മായരും ഒന്‍പത് വൈദികര്‍ അടങ്ങുന്ന സംഘവുമാണ് ക്രക്കൗവില്‍ നിന്ന് റോമിലേക്ക് ബൈക്കില്‍ തീര്‍ത്ഥാടനം നടത്തിയത്.

കരുണയുടെ സന്ദേശവുമായി റോമിലെത്തിയ ഇവര്‍ കരുണയുടെ ചിത്രമുള്ള ജാക്കറ്റ്, ഹെല്‍മറ്റ് എന്നിവ ഫ്രാന്‍സിസ് പാപ്പയ്ക്ക് സമ്മാനിച്ചു. ഭാവിയില്‍ മാര്‍പാപ്പ ബൈക്കറാവുമ്പോള്‍ ഉപയോഗിക്കാമല്ലോ എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇവ സമ്മാനിച്ചതെന്ന് വേണ്‍ഡ് യൂത്ത് ഡേ മോട്ടോര്‍സൈക്കിള്‍ തീര്‍ത്ഥാടനത്തിന്റെ സംഘാടകനായ ഫാ. റോമന്‍ സിക്കോന്‍ എസ് ഡി ബി പറഞ്ഞു.

You must be logged in to post a comment Login