വേളാങ്കണ്ണിക്ക് സ്‌പെഷ്യല്‍ ട്രെയ്ന്‍

വേളാങ്കണ്ണിക്ക് സ്‌പെഷ്യല്‍ ട്രെയ്ന്‍

ചെന്നൈ/എറണാകുളം: യാത്രാത്തിരക്ക് പരിഗണിച്ച് എറണാകുളം- വേളാങ്കണ്ണി റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. നിരക്ക് കൂടുതലുള്ള സപെഷ്യല്‍ ഫെയര്‍, സുവിധ സ്‌പെഷ്യല്‍ ട്രെയിനാണിത്. ഇതിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.

എറണാകുളം ജംഗ്ക്ഷനില്‍ നിന്നുള്ള വേളാങ്കണ്ണി സ്‌പെഷല്‍ ഫെയര്‍ സപെഷ്യല്‍ ട്രെയിന്‍ 21,28 തീയതികളില്‍ രാത്രി 8.10 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30 ന് വേളാങ്കണ്ണിയിലെത്തും. മടക്കയാത്ര 22,29 തീയതികളില്‍ ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.15ന് എറണാകുളത്തെത്തും.

ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

You must be logged in to post a comment Login