വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍: തീര്‍ത്ഥാടകര്‍ക്ക് സന്തോഷം

വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍: തീര്‍ത്ഥാടകര്‍ക്ക് സന്തോഷം

കൊച്ചി: കേരളത്തില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ ഓടിക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തെ യാത്രക്കാരും തീര്‍ത്ഥാടകരും സ്വാഗതം ചെയ്തു. ഏറെക്കാലത്തെ ആവശ്യത്തിന് വൈകിയാണെങ്കിലും മറുപടി ലഭിച്ചതിലുള്ള സന്തോഷത്തിലാണ് യാത്രക്കാര്‍. വെള്ളിയാഴ്ചകളില്‍ രാവിലെ 9.30 ന് എത്തി അന്നേ ദിവസം ഉച്ചയ്ക്ക് 2.20 ന് മടങ്ങുന്ന സമയമാണ് ഇപ്പോള്‍ ട്രെയിന് നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ മടക്ക ട്രെയിന്‍ പുറപ്പെടുന്ന സമയം രാത്രി ഏഴിനോ എട്ടിനോ ആക്കണമെന്ന് തീര്‍ത്ഥാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login