വേളാങ്കണ്ണി ഒരുങ്ങി, തിരുനാളിനായി

വേളാങ്കണ്ണി ഒരുങ്ങി, തിരുനാളിനായി

നാഗപട്ടണം: പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കായി വേളാങ്കണ്ണി അണിഞ്ഞൊരുങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എട്ടുലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഈ വര്‍ഷം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വേളാങ്കണ്ണിയിലെ പുതിയ ദേവാലയം പുതുക്കിനിര്‍മ്മിച്ചതിന് ശേഷം നടത്തപ്പെടുന്ന ആദ്യ തിരുനാളാണിത്. വിശ്വാസികള്‍ തേരു വലിക്കുന്ന പ്രത്യേക ചടങ്ങ് തിരുനാള്‍ ആഘോഷങ്ങളില്‍ പെടുന്നു. വേളാങ്കണ്ണി തിരുനാളിനോട് അനുബന്ധിച്ച് പ്രത്യേക തീവണ്ടികള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

You must be logged in to post a comment Login