വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ മെയ് 12, 19 തീയതികളില്‍ ; റിസര്‍വേഷന്‍ വീണ്ടും തുടങ്ങി

വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ മെയ് 12, 19 തീയതികളില്‍ ; റിസര്‍വേഷന്‍ വീണ്ടും തുടങ്ങി

കൊച്ചി: എറണാകുളം വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ റിസര്‍വേഷന്‍ യാത്രക്കാരുടെ ആവശ്യത്തെതുടര്‍ന്ന് പുനരാരംഭിച്ചു. മൂന്നു ട്രിപ്പുകള്‍ പ്രഖ്യാപിച്ച റെയില്‍വേ ആദ്യ ട്രിപ്പ് കഴിഞ്ഞതോടെ വേളാങ്കണ്ണിയിലേക്കുള്ള ട്രെയിനിന്റെ റിസര്‍വേഷന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ പരാതികള്‍ ശക്തമായതോടെയാണ് വീണ്ടും റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുന്നത്.

മെയ് 12,19 തീയതികളിലാണ് പ്രത്യേക ട്രെയിന്‍ വേളാങ്കണ്ണിയിലേക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത്. രാത്രി 9.10 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.30 ന് എത്തിച്ചേരും. തിരികെ എറണാകുളത്തേക്ക് 13,20 തീയതികളില്‍ 2.20 ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.15 ന് എറണാകുളത്ത് എത്തും.

ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, കരൂര്, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടണം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും.

You must be logged in to post a comment Login